---
title: "#death | ബംഗ്ളൂരുവിൽ മൊബൈൽ ഷോപ്പുടമ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരിച്ചത് പാനൂർ സ്വദേശി ജാബിർ"
english_title: "#Mobile shop #owner found #dead under #mysterious# circumstances in #Bangalore;Jabir, a native of# Panoor, #died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144132/mobile-shop-owner-found-dead-under-mysterious-circumstances-in-bangalorejabir-a-native-of-panoor-died"
published_at: "2023-09-05T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f75b88a1315_Untitled-1_copy.jpg"
keywords: []
---

# #death | ബംഗ്ളൂരുവിൽ മൊബൈൽ ഷോപ്പുടമ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരിച്ചത് പാനൂർ സ്വദേശി ജാബിർ

> **Lead Summary:** **പാനൂർ: **പാനൂരിനടുത്ത് അണിയാരം ശിവക്ഷേത്രത്തിന് സമീപം കീഴായ മീത്തൽ ഫാത്തിമാസിൽ അസ്മയുടെയും പരേതനായ മജീദിന്റെയും മകൻ ജാബിർ ആണ് ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

## Article Content

**പാനൂർ: **പാനൂരിനടുത്ത് അണിയാരം ശിവക്ഷേത്രത്തിന് സമീപം കീഴായ മീത്തൽ ഫാത്തിമാസിൽ അസ്മയുടെയും പരേതനായ മജീദിന്റെയും മകൻ ജാബിർ ആണ് ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

സർവീസ് അപ്പാർട്ട്മെൻ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരമത്രെ. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

ബംഗളൂരുവിൽ ബനാറകട്ട റോഡിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു ജാബിർ. ബന്ധുക്കൾ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലാണുള്ളത്. പോസ്റ്റുമോട്ടത്തിനുശേഷം പിന്നീട് സംസ്കരിക്കും. സഹോദരങ്ങൾ: റാബിയ, റാഷിന, ഹസീന, ഫാത്തിമ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144132/mobile-shop-owner-found-dead-under-mysterious-circumstances-in-bangalorejabir-a-native-of-panoor-died)