---
title: "# SriKrishnaJayanti  |പാനൂരിൽ ആത്മഹത്യാ ഭീഷണി മുഴക്കി  പൊലീസിനെ ഭീഷണിപ്പെടുത്തി ശ്രീകൃഷ്ണ ജയന്തി ദിനാചരണത്തിനായി സ്ഥാപിച്ച  കൊടിതോരണം നശിപ്പിച്ചു ;  രണ്ടു പേർക്കെതിരെ കേസ്"
english_title: "Flagpoles raised as part of Sri Krishna Jayanti celebrations have been widely destroyed;A case has been filed against two persons who threatened police and destroyed a flagpole in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143989/flagpoles-raised-as-part-of-sri-krishna-jayanti-celebrations-have-been-widely-destroyeda-case-has-been-filed-against-two-persons-who-threatened-police-and-destroyed-a-flagpole-in-panur"
published_at: "2023-09-05T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6dd7970a00_Untitled-1_copy.jpg"
keywords: []
---

# # SriKrishnaJayanti  |പാനൂരിൽ ആത്മഹത്യാ ഭീഷണി മുഴക്കി  പൊലീസിനെ ഭീഷണിപ്പെടുത്തി ശ്രീകൃഷ്ണ ജയന്തി ദിനാചരണത്തിനായി സ്ഥാപിച്ച  കൊടിതോരണം നശിപ്പിച്ചു ;  രണ്ടു പേർക്കെതിരെ കേസ്

> **Lead Summary:** **പാനൂർ: **ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലം വിവിധയിടങ്ങളിൽ സ്ഥാപിച്ച കൊടിതോരണ ങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പാനൂർ, മൊകേരി കടേപ്രം, മൂഴിക്കര, നങ്ങാരത്ത്പീടിക, മൂഴിക്കര, ചന്ദ്രോത്ത് മീത്തൽ, കണ്ണൂർ ചാലാട്, ചാക്കാട്ട് പീടിക, കണ്ണവം, ചൊക്ലി, കൊളല്ലൂർ, ന്യൂമാഹി, കതിരൂർ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

## Article Content

**പാനൂർ: **ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലം വിവിധയിടങ്ങളിൽ സ്ഥാപിച്ച കൊടിതോരണ ങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പാനൂർ, മൊകേരി കടേപ്രം, മൂഴിക്കര, നങ്ങാരത്ത്പീടിക, മൂഴിക്കര, ചന്ദ്രോത്ത് മീത്തൽ, കണ്ണൂർ ചാലാട്, ചാക്കാട്ട് പീടിക, കണ്ണവം, ചൊക്ലി, കൊളല്ലൂർ, ന്യൂമാഹി, കതിരൂർ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ആഘോഷപ്രമുഖുകൾ അതാത് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പാനൂരിൽ പോലീസിന്റെ കൺമുന്നിൽ വച്ച് രണ്ടുപേർ ആത്മഹത്യാഭീഷണി മുഴക്കിക്കൊണ്ട് കൊടി നശിപ്പിച്ച സംഭവവുമുണ്ടായി. പുലർച്ചെ ഒരു മണിയോടെ മൊകേരി കട്രേപം ഇന്ദിരാഭവന് സമീപമായിരുന്നു സംഭവം. മുഖം മൂടി ധരിച്ച രണ്ടുപേരാണ് കൊടി നശിപ്പിച്ചത്.

ഈ സമയം പട്രോൾ ഡ്യൂട്ടിയിലേർപ്പെട്ട എ.എസ്.ഐ. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പോലീസുകാർ ബൈക്കിൽ അവിടെയുണ്ടായിരുന്നു. പ്രദേശത്ത് ലഹളയുണ്ടാകുമെന്നതിനാൽ കൊടി നശിപ്പിക്കുന്നത് തടയാൻ പോലീസ് ശ്രമിച്ചപ്പോൾ രണ്ടുപേരും തങ്ങളുടെ കൈയിലുണ്ടായിരുന്ന പെട്രോൾ നിറച്ച കുപ്പി ഉയർത്തിക്കാട്ടിയിട്ട് തടഞ്ഞാൽ പെട്രോൾ ദേഹത്തൊഴിച്ച് സ്വയം തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

പ്രതികരിക്കാൻ കഴിയാതെ നിന്ന പോലീസിന് മുന്നിൽ വച്ച് രണ്ടുപേരും ചേർന്ന് കൊടി നശിപ്പിച്ചുവെ ന്നാണ് പോലീസ് പറയുന്നത്. എ. എസ്.ഐയുടെ പരാതിയിൽ രണ്ടു പേർക്കെതിരെ പാനൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143989/flagpoles-raised-as-part-of-sri-krishna-jayanti-celebrations-have-been-widely-destroyeda-case-has-been-filed-against-two-persons-who-threatened-police-and-destroyed-a-flagpole-in-panur)