---
title: "#ShriKrishnaJayanti  |  ശ്രീകൃഷ്ണ ജയന്തി നാളെ ;  കണ്ണൂരിൽ 500 ശോഭായാത്രകൾ, പാനൂരിൽ 7, കൂത്ത്പറമ്പിൽ 6 മഹാശോഭായാത്രകൾ"
english_title: "#Shri Krishna Jayanti #tomorrow,500 #Shobhayatras in# Kannur, 7 in# Panoor and 6 #Mahashobhayatras in# Koothparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143934/shri-krishna-jayanti-tomorrow500-shobhayatras-in-kannur-7-in-panur-and-6-mahashobhayatras-in-koothparam"
published_at: "2023-09-05T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6b766b852a_Untitled-2_copy.jpg"
keywords: []
---

# #ShriKrishnaJayanti  |  ശ്രീകൃഷ്ണ ജയന്തി നാളെ ;  കണ്ണൂരിൽ 500 ശോഭായാത്രകൾ, പാനൂരിൽ 7, കൂത്ത്പറമ്പിൽ 6 മഹാശോഭായാത്രകൾ

> **Lead Summary:** **പാനൂർ: **ശ്രീകൃഷ്ണജയന്തിദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വ ത്തിൽ ജില്ലയിൽ 500 ശോഭായാത്രകൾ നടക്കും. അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും' എന്നതാണ് ഈ വർഷത്തെ സന്ദേശം.

## Article Content

**പാനൂർ: **ശ്രീകൃഷ്ണജയന്തിദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വ ത്തിൽ ജില്ലയിൽ 500 ശോഭായാത്രകൾ നടക്കും. അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും' എന്നതാണ് ഈ വർഷത്തെ സന്ദേശം.

ആഘോഷത്തി ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വിവിധ കേന്ദ്രങ്ങളിൽ അറിയിച്ചു. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, ചക്കരക്കൽ, കൂത്തുപറമ്പ്, പാനൂർ, പേരാവൂർ, ഇരിട്ടി തുടങ്ങി 12 കേന്ദ്രങ്ങളിൽ മഹാ ശോഭയാത്രകൾ നടക്കും.

ഉണ്ണിക്കണ്ണൻമാർ, വാദ്യമേളം, നിശ്ചലദൃശ്യങ്ങൾ, ഉറിയടി തുടങ്ങിയവ ശോഭായാ ത്രയിലുണ്ടാകും. വൈകിട്ട് നാലിന് തുടങ്ങി 6.30-ന് സമാപിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനങ്ങളും മധുരപലഹാര വിതരണവുമുണ്ടാകും.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്കും ശോഭായാത്രകൾക്കുമുള്ള ഒരുക്കങ്ങൾ പാനൂർ മേഖലയിൽ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 7 ശോഭായാത്രകളാണ് പാനൂർ മേഖലയിൽ നടക്കുക.

വാർത്താ സമ്മേളനത്തിൽ ശ്രീകൃഷ്ണജയന്തി ആഘോ ഷസമിതി പ്രസിഡന്റ് കെ.സി.വിഷ്ണു, ആർ.എസ്.എസ്. ഖണ്ഡ് ബൗദ്ധിക് പ്രമുഖ് കെ.സുബീഷ്, ആഘോഷ സമിതി വൈസ് പ്രസിഡന്റ് ഇ.രാജേഷ്, ബാലഗോകുലം താലൂക്ക് പ്രസിഡൻറ് എ.സി.തിലകൻ, താലൂക്ക് ഭഗിനിപ്രമുഖ സി.വി.ജസിത എന്നിവർ പങ്കെടുത്തു.

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം കുത്തുപറമ്പ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ 6 ശോഭായാത്രകൾ നടക്കും. ആലച്ചേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി, കരേറ്റ, മമ്പറം, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് ശോഭായാത്രകൾ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143934/shri-krishna-jayanti-tomorrow500-shobhayatras-in-kannur-7-in-panur-and-6-mahashobhayatras-in-koothparam)