---
title: "#panoor| ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി  ഉയർത്തിയ  പതാകകൾ പാനൂർ മേഖലയിൽ  വ്യാപകമായി  നശിപ്പിച്ചതായി പരാതി"
english_title: "#Complaint that the# flags hoisted as part of #Sri Krishna Jayanti Day #celebrations were widely #destroyed in Panoor region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143775/complaint-that-the-flags-hoisted-as-part-of-sri-krishna-jayanti-day-celebrations-were-widely-destroyed-in-panoor-region"
published_at: "2023-09-04T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5b6ef32ace_download_(3).jpg"
keywords: []
---

# #panoor| ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി  ഉയർത്തിയ  പതാകകൾ പാനൂർ മേഖലയിൽ  വ്യാപകമായി  നശിപ്പിച്ചതായി പരാതി

> **Lead Summary:** ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം പതാക ദിനത്തോടനുബന്ധിച്ച് മൊകേരി മണ്ഡലത്തിലെ കൂരാറ ഇന്ദിരഭവന് മുന്നിൽ സ്ഥാപിച്ച കൊടിയും, കൊടിമരവും തീയിട്ട് നശിപ്പിച്ചതായി പരാതി. സംഭവത്തിൽ ശ്രീകൃഷ്ണ ജയന്തി മൊകേരി മണ്ഡലം ആഘോഷകമ്മിറ്റി പ്രതിഷേധിച്ചു. സമാധാനം നിലനില്ക്കുന്ന പ്രദേശത്ത് മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സംഭവസ്ഥലം ആർ എസ് എസ് ഖണ്ഡ് സഹകാ ര്യവാഹ് സി.മനോജ്, മണ്ഡൽ കാര്യവാഹ് പി.ആർ. നിജിൽ, ശാരീരിക് പ്രമുഖ് എം.വി. ഷിനൂപ് എന്നിവർ സന്ദർശിച്ചു. ബാലദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സ്ഥ ലങ്ങളിൽ ഉയർത്തിയ പതാകകൾ നശിപ്പിക്കപ്പെട്ടതായി പരാ തി.താഴെ പൂക്കോം, മുണ്ടത്തോട്, പാറാട് തുടങ്ങിയ സ്ഥലങ്ങളിൽ ഉയർത്തിയ പതാകകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ സമിതി പ്രതിഷേധിച്ചു.

## Article Content

ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം പതാക ദിനത്തോടനുബന്ധിച്ച് മൊകേരി മണ്ഡലത്തിലെ കൂരാറ ഇന്ദിരഭവന് മുന്നിൽ സ്ഥാപിച്ച കൊടിയും, കൊടിമരവും തീയിട്ട് നശിപ്പിച്ചതായി പരാതി. സംഭവത്തിൽ ശ്രീകൃഷ്ണ ജയന്തി മൊകേരി മണ്ഡലം ആഘോഷകമ്മിറ്റി പ്രതിഷേധിച്ചു. സമാധാനം നിലനില്ക്കുന്ന പ്രദേശത്ത് മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സംഭവസ്ഥലം ആർ എസ് എസ് ഖണ്ഡ് സഹകാ ര്യവാഹ് സി.മനോജ്, മണ്ഡൽ കാര്യവാഹ് പി.ആർ. നിജിൽ, ശാരീരിക് പ്രമുഖ് എം.വി. ഷിനൂപ് എന്നിവർ സന്ദർശിച്ചു. ബാലദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സ്ഥ ലങ്ങളിൽ ഉയർത്തിയ പതാകകൾ നശിപ്പിക്കപ്പെട്ടതായി പരാ തി.താഴെ പൂക്കോം, മുണ്ടത്തോട്, പാറാട് തുടങ്ങിയ സ്ഥലങ്ങളിൽ ഉയർത്തിയ പതാകകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ സമിതി പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143775/complaint-that-the-flags-hoisted-as-part-of-sri-krishna-jayanti-day-celebrations-were-widely-destroyed-in-panoor-region)