---
title: "#POCSO  | ഓണപ്പരീക്ഷക്കെത്തിയ  ഒന്നാം ക്ലാസുകാരിക്ക് ക്രൂരമായ  പീഡനം ; തലശേരിയിൽ അനധ്യാപക ജീവനക്കാരൻ പോക്സോ കേസിൽ റിമാണ്ടിൽ"
english_title: "1st #class girl who #appeared for #entrance #examination was #brutally tortured# Non-teaching #employee #remanded in #POCSO case in #Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143769/1st-class-girl-who-appeared-for-entrance-examination-was-brutally-tortured-non-teaching-employee-remanded-in-pocso-case-in-thalassery"
published_at: "2023-09-04T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5b0f00a7d1_Untitled-5_copy.jpg"
keywords: []
---

# #POCSO  | ഓണപ്പരീക്ഷക്കെത്തിയ  ഒന്നാം ക്ലാസുകാരിക്ക് ക്രൂരമായ  പീഡനം ; തലശേരിയിൽ അനധ്യാപക ജീവനക്കാരൻ പോക്സോ കേസിൽ റിമാണ്ടിൽ

> **Lead Summary:** **തലശേരി: **ഓണപരീക്ഷക്ക് എത്തിയ ഒന്നാം ക്ലാസ്സുകാരിക്ക് ലഹരി പാനീയം നൽകി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പുന്നോൽ മാക്കൂട്ടം ജന്നത്ത് ഹൗസിൽ ടി.കെ. നിഷാബി നെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ അൺ എയ്ഡഡ് സ്കൂളിൽ അനധ്യാപക ജീവനക്കാരനാണ് ഇയാൾ.

## Article Content

**തലശേരി: **ഓണപരീക്ഷക്ക് എത്തിയ ഒന്നാം ക്ലാസ്സുകാരിക്ക് ലഹരി പാനീയം നൽകി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പുന്നോൽ മാക്കൂട്ടം ജന്നത്ത് ഹൗസിൽ ടി.കെ. നിഷാബി നെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ അൺ എയ്ഡഡ് സ്കൂളിൽ അനധ്യാപക ജീവനക്കാരനാണ് ഇയാൾ.

കുട്ടി ഓണപരീക്ഷക്ക് എത്തിയപ്പോൾ ലഹരി പാനീയം നൽകുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് നടപടി. തലശ്ശേരിയിലെ ഒരു പബ്ലിക്ക് സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഓണ പരീക്ഷാ സമയത്താണ് ക്രൂര പീഡനം അനുഭവിക്കേണ്ടി വന്നത്. കുട്ടിക്ക് ഉറക്കമില്ലായ്മ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാവ് കാര്യങ്ങളന്വേഷിക്കുന്നതും, വിവരമറിയുന്നതും.

ഓണപ്പരീക്ഷ സമയത്ത് സ്ഥാപനത്തിലെ ഓഫീസിൽ ക്ലറിക്കൽ ജോലി ചെയ്തിരുന്ന ടി.കെ നിഷാബ് കുട്ടിക്ക് ലഹരി പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ പൊലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞ് പ്രതിയെ പിടിക്കുകയും, മർദ്ദിക്കുകയും ചെയ്തിരുന്നു.

തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലശ്ശേരി പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143769/1st-class-girl-who-appeared-for-entrance-examination-was-brutally-tortured-non-teaching-employee-remanded-in-pocso-case-in-thalassery)