---
title: "# arrest |  ട്രാവൽ ഏജൻസികളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ പ്രതിയെ കണ്ണൂർ പോലീസ് പിടികൂടി"
english_title: "The #Kannur #police #arrested the# accused who# cheated #travel #agencies and #cheated them of lakhs of #rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143737/the-kannur-police-arrested-the-accused-who-cheated-travel-agencies-and-cheated-them-of-lakhs-of-rupees"
published_at: "2023-09-04T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f59ec760890_Untitled-3_copy.jpg"
keywords: []
---

# # arrest |  ട്രാവൽ ഏജൻസികളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ പ്രതിയെ കണ്ണൂർ പോലീസ് പിടികൂടി

> **Lead Summary:** **കണ്ണൂർ: ** ട്രാവൽ ഏജൻസികളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ പ്രതിയെ കണ്ണൂർ പോലീസ് പിടികൂടി. കണ്ണൂരിലെ ട്രാവൽ ഏജൻസിയിൽ നിന്ന് ടിക്കറ്റ് എടുത്ത് 5.50 ലക്ഷം തട്ടിയ കേസിൽ തമിഴ്നാട് ഡിണ്ടികൾ താമസിക്കുന്ന മലയാളി കാർത്തിക് പങ്കജാക്ഷനെയാണ് പിടികൂടിയത്.

## Article Content

**കണ്ണൂർ: ** ട്രാവൽ ഏജൻസികളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ പ്രതിയെ കണ്ണൂർ പോലീസ് പിടികൂടി. കണ്ണൂരിലെ ട്രാവൽ ഏജൻസിയിൽ നിന്ന് ടിക്കറ്റ് എടുത്ത് 5.50 ലക്ഷം തട്ടിയ കേസിൽ തമിഴ്നാട് ഡിണ്ടികൾ താമസിക്കുന്ന മലയാളി കാർത്തിക് പങ്കജാക്ഷനെയാണ് പിടികൂടിയത്.

ബി ടെക് ബിരുദ ദാരിയായ പ്രതി തൃശ്ശൂർ ചാലക്കുടിയിൽ ഭാര്യ വീട്ടിൽ നിന്നുമാണ് കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിലായത്. കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ്,കോഴിക്കോട്, എറണാകുളം, മധുരെ എന്നിവിടങ്ങളിൽ നിന്നും സമാനമായി 30ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി മുംബൈ കന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.

കോഴിക്കോട് സൈബർ പോലീസ് സമാനമായ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ച് വരുകയാണ്. ടൗൺ എസ് ഐ പി എ ബിനു മോഹൻ, എസ് ഐ സവ്യസാചി, എസ് ഐ നസീബ്, എസ് ഐ രാഗേഷ്, നാസർ, സി പി ഒ രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143737/the-kannur-police-arrested-the-accused-who-cheated-travel-agencies-and-cheated-them-of-lakhs-of-rupees)