---
title: "# goldcrown  |  പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പൻ ഭക്തൻ പണിത സ്വർണ കിരീടമണിയും ; കിരീടം പണിതത് 38 പവനോളം സ്വർണമുപയോഗിച്ച്"
english_title: "A #gold crown# made by a #devotee of #Guruvayoorappan on his #birthday,The# crown is #made of 38# pavan #gold"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143728/a-gold-crown-made-by-a-devotee-of-guruvayoorappan-on-his-birthdaythe-crown-is-made-of-38-pavan-gold"
published_at: "2023-09-04T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f590f8af8c4_Untitled-2_copy.jpg"
keywords: []
---

# # goldcrown  |  പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പൻ ഭക്തൻ പണിത സ്വർണ കിരീടമണിയും ; കിരീടം പണിതത് 38 പവനോളം സ്വർണമുപയോഗിച്ച്

> **Lead Summary:** **തൃശ്ശൂർ: ** അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് ധരിക്കാൻ പൊന്നിൻ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളി ഭക്തൻ. കോയമ്പത്തൂരിൽ താമസിക്കു ന്ന കൈനൂർ വേണു ഗോപാലിന്റെയും, ദേവകിയുടെയും മകൻ കെ.വി. രാജേഷ് ആചാരിയാണ് 38 പവൻ തൂക്കം വരു ന്ന എട്ട് ഇഞ്ച് ഉയരമുള്ള സ്വർണക്കിരീടം നിർമിച്ചത്.

## Article Content

**തൃശ്ശൂർ: ** അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് ധരിക്കാൻ പൊന്നിൻ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളി ഭക്തൻ. കോയമ്പത്തൂരിൽ താമസിക്കു ന്ന കൈനൂർ വേണു ഗോപാലിന്റെയും, ദേവകിയുടെയും മകൻ കെ.വി. രാജേഷ് ആചാരിയാണ് 38 പവൻ തൂക്കം വരു ന്ന എട്ട് ഇഞ്ച് ഉയരമുള്ള സ്വർണക്കിരീടം നിർമിച്ചത്.

തൃശ്ശൂർ നടത്തറയ്ക്ക് സമീപമുള്ള കൈനൂർ തറവാട്ടിലെ അംഗമായ കെ.വി. രാജേഷ് 40 വർഷമായി കോയമ്പത്തൂ രിൽ ആഭരണ നിർമാണരംഗത്തുണ്ട്. വൻകിട ജൂവലറികൾക്ക് ആഭരണങ്ങൾ നിർമിക്കുന്ന സ്ഥാപന ഉടമയാ ണ്.

14 വർഷം മുമ്പ് തുടങ്ങിയ ആഗ്രഹത്തിന്റെ ഭാഗമായാണ് ഭഗവാന് സ്വർണകിരീടം സമർപ്പിക്കുന്നതെന്ന് കെ.വി. രാജേഷ് പറഞ്ഞു. ആർ.എസ്. പുരത്തെ നിർമാണശാലയിൽ അഞ്ചുമാസം മുമ്പ് പണി ആരംഭിച്ചു.

നേരത്തേ ഗുരുവായൂരിൽ ചെന്ന് അളവെടുത്തിരുന്നു. മുത്തുകളും കല്ലുകളും ഇല്ലാതെ സ്വർണം കൊണ്ട് മാത്രമാണ് കിരീടം നിർമിച്ചത്. ഞായറാഴ്ച വൈകീട്ട് കിരീടം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ച് തന്ത്രിക്ക് കൈമാറും.

അഷ്ട മിരോഹിണി ദിവസമായ ബുധനാഴ്ച നിർമാല്യം ചടങ്ങിനുശേഷം കിരീടം ചാർത്തും. കോയമ്പത്തൂർ മലയാളി ഗോൾഡ് സ്മിത്ത് അസോസിയേഷൻ രക്ഷാധികാരിയാണ് കെ.വി. രാജേഷ് ആചാരി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143728/a-gold-crown-made-by-a-devotee-of-guruvayoorappan-on-his-birthdaythe-crown-is-made-of-38-pavan-gold)