---
title: "ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി ; പാനൂർ മേഖലയിൽ 7 ശോഭായാത്രകൾ"
english_title: "Preparations for Balagokulam Sri Krishna Jayanti celebrations are complete7 Sobha Yatras in Panur region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143440/preparations-for-balagokulam-sri-krishna-jayanti-celebrations-are-complete7-sobha-yatras-in-panur-region"
published_at: "2023-09-03T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f41500d33d2_Untitled-2_copy.jpg"
keywords: []
---

# ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി ; പാനൂർ മേഖലയിൽ 7 ശോഭായാത്രകൾ

> **Lead Summary:** **പാനൂർ:** ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 6 ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്കും ശോഭായാത്രകൾക്കും ഉള്ള ഒരുക്കങ്ങൾ പാനൂർ മേഖലയിൽ പൂർത്തിയായി.

## Article Content

**പാനൂർ:** ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 6 ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്കും ശോഭായാത്രകൾക്കും ഉള്ള ഒരുക്കങ്ങൾ പാനൂർ മേഖലയിൽ പൂർത്തിയായി.

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ശനിയാഴ്ച പതാകകളുയർന്നു .തുടർന്ന് കലാ-കായിക വൈജ്ഞാനിക മത്സരങ്ങളും സാംസ്കാരിക സമ്മേളനങ്ങളും ഗോപൂജ, ഭജന സന്ധ്യ, ഉറിയടി , കൃഷ്ണഗാഥ സദസ് എന്നിവ ഒരാഴ്ചക്കാലം നടക്കും. തുടർന്ന് നടക്കുന്ന ശോഭയാത്രയിൽ ഉണ്ണികണ്ണൻമാർ , പൗരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങൾ , വാദ്യമേളങ്ങൾ, ഗോപിക നൃത്തം, എന്നിവയും നടക്കും.

അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ശോഭായാത്രകളുടെ ഉദ്ഘാടന സഭയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലിക്കൊടുക്കും . പാനൂർ മേഖലയിൽ ഗ്രാമ നഗര പ്രദേശങ്ങളിലായി 7 ശോഭയാത്രകളാണ് ബാലഗോകുലം സംഘടിപ്പിച്ചിട്ടുള്ളത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143440/preparations-for-balagokulam-sri-krishna-jayanti-celebrations-are-complete7-sobha-yatras-in-panur-region)