---
title: "#arrest|  സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ട ബലാത്സംഗം,  ഒടുവിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ;  സുഹൃത്തായ  കണ്ണൂർ സ്വദേശിനിയടക്കം നാലുപേർ അറസ്റ്റിൽ"
english_title: "Gang-rape on the promise of acting in the movie, the twist that finally beat the movie Four people including a friend from Kannur were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143304/gang-rape-on-the-promise-of-acting-in-the-movie-the-twist-that-finally-beat-the-movie-four-people-including-a-friend-from-kannur-were-arrested"
published_at: "2023-09-02T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f32418c3778_Untitled-7_copy.jpg"
keywords: []
---

# #arrest|  സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ട ബലാത്സംഗം,  ഒടുവിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ;  സുഹൃത്തായ  കണ്ണൂർ സ്വദേശിനിയടക്കം നാലുപേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ :** സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കാര പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊ ണ്ടുപോയി യുവതിയെ പീഡി പ്പിച്ച സംഭവത്തിൽ പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി.പി. അഫ്സീനയെ അറസ്റ്റുചെ യ്തു. മാർച്ചിലാണ് കേസിനാസ്പദ മായ സംഭവം.

## Article Content

**കണ്ണൂർ :** സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കാര പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊ ണ്ടുപോയി യുവതിയെ പീഡി പ്പിച്ച സംഭവത്തിൽ പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി.പി. അഫ്സീനയെ അറസ്റ്റുചെ യ്തു. മാർച്ചിലാണ് കേസിനാസ്പദ മായ സംഭവം.

കണ്ണൂരിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം അഫ്സീന, സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്തെന്നാണ് പോലീസ് പറയുന്നത്. യുവതിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണസംഘം നേരത്തെ കു ടകിലെ റിസോർട്ടിൽനിന്ന് അറസ്റ്റുചെയ്തിരുന്നു.

ഈ പ്രതികളിൽനിന്ന് അഫ്സീനയും, ഷമീറും പണം കൈപ്പറ്റിയിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ അബൂബക്കറും സെയ്തലവിയും നൽകാൻ തയ്യാറായില്ല.

തുടർന്നാണ് അഫ്സീനയും, ഷമീറും പീഡനത്തിനിരയായ യുവതിയെക്കൊണ്ട് നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ ഇരുവരുടെയും പങ്കാളിത്തം പരാതിക്കാരി അറിഞ്ഞിരുന്നില്ല.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ ഇരുവരുടെയും പങ്ക് മനസ്സിലായത്. ഷമീറിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ടൗൺ അസി. കമ്മിഷണർ പി. ബിജുരാജ്, എസ്.ഐ. സാബുനാഥ്, കെ.കെ. ബിജുമോഹൻ, കെ.പി. ദീപ്തിഷ്, എം. ഷാലു, സി.കെ. സുവി ത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143304/gang-rape-on-the-promise-of-acting-in-the-movie-the-twist-that-finally-beat-the-movie-four-people-including-a-friend-from-kannur-were-arrested)