---
title: "#sandalwood | കതിരൂരിൽ 30 വർഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയി ; മോഷ്ടാക്കളുടെ ദൃശ്യം സി സി ടിവിയിൽ"
english_title: "A 30-year-old #sandalwood #tree was #stolen in# Kathirur,CCTV #footage of #thieves"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143189/a-30-year-old-sandalwood-tree-was-stolen-in-kathirurcctv-footage-of-thieves"
published_at: "2023-09-02T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2c172bcaf5_Untitled-2_copy.jpg"
keywords: []
---

# #sandalwood | കതിരൂരിൽ 30 വർഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയി ; മോഷ്ടാക്കളുടെ ദൃശ്യം സി സി ടിവിയിൽ

> **Lead Summary:** **കതിരൂർ: **കതിരൂർ പൊന്ന്യം പറാംകുന്നിൽ 30 വർഷം പഴക്കമുള്ള ചന്ദനമരം മോഷ്ടാക്കൾ മുറിച്ചു കൊണ്ടു പോയി. കോച്ചങ്കണ്ടി തപസ്യയിൽ കെ.കെ ശശിധരൻ്റെ ചന്ദനമരമാണ് പുലർച്ചെ മോഷ്ടിച്ചത്.

## Article Content

**കതിരൂർ: **കതിരൂർ പൊന്ന്യം പറാംകുന്നിൽ 30 വർഷം പഴക്കമുള്ള ചന്ദനമരം മോഷ്ടാക്കൾ മുറിച്ചു കൊണ്ടു പോയി. കോച്ചങ്കണ്ടി തപസ്യയിൽ കെ.കെ ശശിധരൻ്റെ ചന്ദനമരമാണ് പുലർച്ചെ മോഷ്ടിച്ചത്.

75,000 രൂപ വിലവരും. ഒരു വർഷം മുമ്പ് രണ്ടു പേർ മരം വാങ്ങാനായി വില ചോദിച്ചു വന്നിരുന്നു. സമീപത്തെ സി.സി.ടി.വിയിൽ രണ്ടുപേർ മോഷ്ടിക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. വീട്ടുടമ കതിരൂർ പൊലിസിൽ പരാതി നൽകി. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143189/a-30-year-old-sandalwood-tree-was-stolen-in-kathirurcctv-footage-of-thieves)