---
title: "റഷ്യയിൽ മുഴപ്പിലങ്ങാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി തടാകത്തിൽ  മുങ്ങി മരിച്ച സംഭവം ; കൊലപാതകമെന്ന് സംശയിക്കുന്നതായി കാണിച്ച് അമ്മ കേന്ദ്ര  സംസ്ഥാന സർക്കാറുകൾക്ക് പരാതി നൽകി"
english_title: "In Russia, a medical student from Muzhapilangad drowned in a lake and died,The mother filed a complaint with the central and state governments, suspecting murder"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143091/in-russia-a-medical-student-from-muzhapilangad-drowned-in-a-lake-and-diedthe-mother-filed-a-complaint-with-the-central-and-state-governments-suspecting-murder"
published_at: "2023-09-01T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f20a2e61f6e_Untitled-1_copy.jpg"
keywords: []
---

# റഷ്യയിൽ മുഴപ്പിലങ്ങാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി തടാകത്തിൽ  മുങ്ങി മരിച്ച സംഭവം ; കൊലപാതകമെന്ന് സംശയിക്കുന്നതായി കാണിച്ച് അമ്മ കേന്ദ്ര  സംസ്ഥാന സർക്കാറുകൾക്ക് പരാതി നൽകി

> **Lead Summary:** **മുഴപ്പിലങ്ങാട്: ** റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത. മുഴപ്പിലങ്ങാട് ദക്ഷിണയിൽ പ്രത്യുഷ മരിച്ച സംഭവ ത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അമ്മ ഷേർളി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകി.

## Article Content

**മുഴപ്പിലങ്ങാട്: ** റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത. മുഴപ്പിലങ്ങാട് ദക്ഷിണയിൽ പ്രത്യുഷ മരിച്ച സംഭവ ത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അമ്മ ഷേർളി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകി.

വെള്ളത്തിൽ ഇറങ്ങാതെ നിന്ന മകളെ ബലം പ്രയോഗിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്ത് രൂപപ്പെട്ട വിജനമായ സ്ഥലത്തെ കുഴിയിലാണ് സംഭവം നടന്നതെന്നും ഷേർളി അധി കൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. വിധവയും രോഗിയുമായ തനിക്ക് ഏക മകളെയാണ് നഷ്ടപ്പെട്ടതെന്നും, മകളുടെ മരണത്തിലെ ത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നത് വരെ മു ന്നോട്ടുപോകുമെന്നും ഷേർളി പറഞ്ഞു.

മകൾ പഠിച്ച യൂണിവേഴ്സി റ്റിയുടെ രാജസ്ഥാൻ സ്വദേശിയായ ഡയറക്ടർ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാൾക്ക് പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഷേർളി പറഞ്ഞു. ഈ യൂണിവേഴ്സിറ്റിയിൽ നിന്ന് നേരത്തെ ആറു പെൺകുട്ടികൾക്ക് ഇതുപോലെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട് സ്വദേശിയായ ഒരു പെൺകുട്ടിക്കും മുൻ വർഷങ്ങളിൽ നാലുകുട്ടികൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.

വെള്ളക്കെട്ടിനു സമീപം മകൾ സാധാരണ വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം ലഭിച്ചിരുന്നു. മറ്റുള്ളവർ സ്വിമ്മിംഗ് ഡ സിലായിരുന്നു. ചിത്രത്തിൽ മ കളുടെ കാൽപാദം മാത്രമാണ് നനഞ്ഞിരുന്നത്. സംഭവം നടന്ന ദിവസം മറ്റു കുട്ടികൾക്കു വന്ന ചില ഫോൺ കോളുകളും ദുരൂഹത ഉളവാക്കുന്നതാണ്. സഹപാഠിക ളിൽ ചിലരുടെ അമിത മദ്യപാനം ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ മകൾ അധികൃതരെ അറിയിച്ചിരുന്നു.

ഇതിന്റെ വിരോധത്തിൽ യുണിവേഴ്സിറ്റി ഡയറക്ടർ ഉൾ പ്പെടെയുള്ളവർ മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഷേർളി ആരോപിച്ചു. സംഭവം നടന്നശേഷം കുട്ടി കളെ താൻ വിളിച്ചു ചോദിച്ചപ്പോൾ പറ്റിപ്പോയി എന്നാണ് ആദ്യം പറഞ്ഞതെന്ന് ആ അമ്മ വേദനയോടെ പറയുന്നു. മകളെ നിർബന്ധിച്ച് കൊ ണ്ടുപോയതാണ്.

വരുന്നില്ല എന്നവൾ പറഞ്ഞത് മറ്റൊരു കുട്ടി കേട്ടതാണ്. ആ സഹപാഠി തന്നോട് ഇക്കാര്യം പറഞ്ഞതായി മാതാവ് ഷേർളി പറയുന്നു. പറ്റിപ്പോയി എന്ന് എന്നോട് പറഞ്ഞ കുട്ടികൾ അവളുടെ കൂടെ പോകാതിരുന്നവരാണെന്നും ഷേർളി പറഞ്ഞു. കഴിഞ്ഞ ജൂൺ 24 നാണ് പ്രത്യുഷ ഉൾപ്പെടെ രണ്ട് കുട്ടികൾ തടാകത്തിൽ മരിച്ചത്. എട്ടു കുട്ടികളാണു സംഘത്തിൽ ഉണ്ടായിരുന്നത്. കൊല്ലം സ്വദേശികളായിരുന്നു മറ്റുള്ളവർ. സ്മോളൻസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളായി രുന്നു ഇവർ. കഴിഞ്ഞ മാസം നാട്ടിലേക്കു വ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143091/in-russia-a-medical-student-from-muzhapilangad-drowned-in-a-lake-and-diedthe-mother-filed-a-complaint-with-the-central-and-state-governments-suspecting-murder)