---
title: "#kannur   | കണ്ണൂരിൽ ഉസ്താദിൻ്റെ മുറി കുത്തിത്തുറന്ന് പണം കവർന്നു"
english_title: "In Kannur, Ustad's room was broken into and money was stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143016/in-kannur-ustads-room-was-broken-into-and-money-was-stolen"
published_at: "2023-09-01T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1b7ac25d70_download_(4).jpg"
keywords: []
---

# #kannur   | കണ്ണൂരിൽ ഉസ്താദിൻ്റെ മുറി കുത്തിത്തുറന്ന് പണം കവർന്നു

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ചക്കരക്കല്ല് ജുമാമസ്ജിദിൽ താമസിക്കുന്ന ഉസ്താദിന്റെ മുറി കുത്തിത്തുറന്ന് മോഷണം. വാരം കടാങ്കോട് ജുമാമസ്ജിദിലാണ് മോഷണം നടന്നത്.

## Article Content

**കണ്ണൂർ:** കണ്ണൂർ ചക്കരക്കല്ല് ജുമാമസ്ജിദിൽ താമസിക്കുന്ന ഉസ്താദിന്റെ മുറി കുത്തിത്തുറന്ന് മോഷണം. വാരം കടാങ്കോട് ജുമാമസ്ജിദിലാണ് മോഷണം നടന്നത്.

രണ്ടുദിവസം മുൻപ് മുറി പൂട്ടി നാട്ടിലേക്ക് പോയ ഉസ്താദ് കഴിഞ്ഞദിവസം രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയുടെ പൂട്ട് തകർത്തനിലയിൽ കണ്ടത്. അകത്തുകയറി പരിശോധിച്ചപ്പോഴാണ് മുറിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷ്ടാവ് പണവുമായി കടന്നുകളഞ്ഞത് മനസ്സിലായത്. ചക്കരക്കല്ല് പോലീസിൽ പരാതി നൽകി യതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143016/in-kannur-ustads-room-was-broken-into-and-money-was-stolen)