---
title: " #halorin   | പുറത്തിറങ്ങി സൂര്യനെ നോക്കൂ ;   ഹാലൊ  വലയം കാണാം,  കൗതുകം പൂണ്ട് നിരീക്ഷകർ"
english_title: "Go #out and #look at the #sun See the #halo ring,# curious# observers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142956/go-out-and-look-at-the-sun-see-the-halo-ring-curious-observers"
published_at: "2023-09-01T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f18419eb7c8_Untitled-7_copy.jpg"
keywords: []
---

#  #halorin   | പുറത്തിറങ്ങി സൂര്യനെ നോക്കൂ ;   ഹാലൊ  വലയം കാണാം,  കൗതുകം പൂണ്ട് നിരീക്ഷകർ

> **Lead Summary:** ** **കേരളത്തിൽ സൂര്യന് ചുറ്റും വലയം ദൃശ്യമായി. 22 ഡിഗ്രി ഹാലോ എന്ന് ശാസ്ത്രലോകം വിളിക്കുന്ന വലയമാണ് കൂടുതൽ തെളിമയോടെ ദൃശ്യമായത്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർധിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

## Article Content

** **കേരളത്തിൽ സൂര്യന് ചുറ്റും വലയം ദൃശ്യമായി. 22 ഡിഗ്രി ഹാലോ എന്ന് ശാസ്ത്രലോകം വിളിക്കുന്ന വലയമാണ് കൂടുതൽ തെളിമയോടെ ദൃശ്യമായത്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർധിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

ഈ സമയത്ത് സൂര്യനും ചന്ദ്രനും ചുറ്റും വലയം ദൃശ്യമാകും. രാത്രിയിൽ പലപ്പോഴും ചന്ദ്രനു ചുറ്റും ഇത്തരം വലയം ദൃശ്യമാകാറുണ്ട്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളിലൂടെയൊ, ഈർപ്പകണങ്ങളിലൂടെയോ പ്രകാശ സ്രോതസ്സിൽ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ഒപ്റ്റിക്കൽ പ്രതിഭാസമാണ് ഹാലോ.

പ്രഭാവലയം എന്നർഥം വരുന്ന ഗ്രീക്ക് പദമാണിത്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയിൽ രൂപപ്പെടുന്ന ഇവയെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്.

ഹാലോയും കാലാവസ്ഥയുമായി ബന്ധമുണ്ട്. ഹാലോയുണ്ടെങ്കിൽ മഴസാധ്യതയും ഉണ്ടെന്നായിരുന്നു ആദ്യകാലത്തെ കാലാവസ്ഥാ നിരീക്ഷകർ പറയാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളുടെ സാന്നിധ്യമാണ് സാധാരണ ഹാലോകൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142956/go-out-and-look-at-the-sun-see-the-halo-ring-curious-observers)