---
title: "#accident|  കണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണു;  യുവാവിന് പരിക്ക്"
english_title: "#Bike lost #control and fell into a# well in #Kannur The #youth was# injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142953/bike-lost-control-and-fell-into-a-well-in-kannur-the-youth-was-injured"
published_at: "2023-09-01T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f182738fc83_64f180651c99c_accident.jpg"
keywords: []
---

# #accident|  കണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണു;  യുവാവിന് പരിക്ക്

> **Lead Summary:** **കണ്ണൂർ : ** പേരാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ആഴമുള്ള കിണറ്റിൽ വീണ് യുവാവിന് പരിക്കേറ്റു. മണത്തണയിലാണ് അപകടമുണ്ടായത്. വയനാട് തവിഞ്ഞാൽ പുത്തൻപുരയ്ക്കൽ രതീഷിനാണ് പരിക്കേറ്റത്.

## Article Content

**കണ്ണൂർ : ** പേരാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ആഴമുള്ള കിണറ്റിൽ വീണ് യുവാവിന് പരിക്കേറ്റു. മണത്തണയിലാണ് അപകടമുണ്ടായത്. വയനാട് തവിഞ്ഞാൽ പുത്തൻപുരയ്ക്കൽ രതീഷിനാണ് പരിക്കേറ്റത്.

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. രതീഷും മറ്റൊരു യാത്രക്കാരനുമാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ബൈക്കോടിച്ചിരുന്ന രതീഷ് ആണ് ബൈക്കിനോടൊപ്പം കിണറ്റിൽ വീണത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് സിബിൻ ബൈക്കിന് നിയന്ത്രണം വിട്ട സമയത്ത് തെറിച്ചു വീണിരുന്നു. ഇരുവരും മാനന്തവാടിയിൽ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്നു.

ബൈക്ക് കിണറ്റിൽ വീണ ശബ്ദം കേട്ട് നാട്ടുകാർ കിണറ്റരികിൽ എത്തി. തുടർന്ന് പേരാവൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെയും സഹായത്തോടെ രതീഷിനെ പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142953/bike-lost-control-and-fell-into-a-well-in-kannur-the-youth-was-injured)