---
title: "#cpi|  ബിജെപിയെ പുറത്താക്കാൻ  ദേശീയ പ്രക്ഷോഭവുമായി സി.പി.ഐ ; കണ്ണൂർ ജില്ലയിൽ 70 ജാഥകൾ നടത്തും"
english_title: "#CPI with #national #agitation to oust #BJP 70 #jathas will be held in Kannur district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142939/cpi-with-national-agitation-to-oust-bjp-70-jathas-will-be-held-in-kannur-district"
published_at: "2023-09-01T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f178f3f0a5f_Untitled-4_copy.jpg"
keywords: []
---

# #cpi|  ബിജെപിയെ പുറത്താക്കാൻ  ദേശീയ പ്രക്ഷോഭവുമായി സി.പി.ഐ ; കണ്ണൂർ ജില്ലയിൽ 70 ജാഥകൾ നടത്തും

> **Lead Summary:** **കണ്ണൂർ:** ബി.ജെ.പി.യെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ. രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി സെപ്റ്റംബറിൽ ജില്ലയിൽ 70 പദയാത്രകൾ നടത്തും.

## Article Content

**കണ്ണൂർ:** ബി.ജെ.പി.യെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ. രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി സെപ്റ്റംബറിൽ ജില്ലയിൽ 70 പദയാത്രകൾ നടത്തും.

സി.പി.ഐ. ലോക്കൽ സെക്രട്ടറിമാർ നയിക്കുന്ന പദയാത്ര ജില്ലാ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യും. ഒൻപതുവർഷം പിന്നിട്ട ബി.ജെ.പി. നയിക്കുന്ന കേന്ദ്രഭരണം രാജ്യവിരുദ്ധ - ജനവിരുദ്ധ നയങ്ങൾ നടപ്പാക്കിയാണ് മുന്നോട്ടുപോകു ന്നത്. കോർപ്പറേറ്റുകൾക്ക് രാജ്യത്തെയും, ജനങ്ങളെയും കൊള്ളയടി ക്കുന്നതിന് കേന്ദ്രഭരണാധികാരികൾ സൗകര്യം ചെയ്തുകൊടുക്കുന്നുവെന്നും സി.പി.ഐ. ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142939/cpi-with-national-agitation-to-oust-bjp-70-jathas-will-be-held-in-kannur-district)