---
title: "#mdma |   മുഴപ്പിലങ്ങാട് വീട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച  എംഡിഎംഎ  പിടികൂടി ; ലക്ഷങ്ങളുടെ വിപണി മൂല്യം"
english_title: "MDMA kept for sale seized from Muzhappilangad houseMarket value in lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142925/mdma-kept-for-sale-seized-from-muzhappilangad-housemarket-value-in-lakhs"
published_at: "2023-09-01T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f16eda45621_download_(1).jpg"
keywords: []
---

# #mdma |   മുഴപ്പിലങ്ങാട് വീട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച  എംഡിഎംഎ  പിടികൂടി ; ലക്ഷങ്ങളുടെ വിപണി മൂല്യം

> **Lead Summary:** **തലശ്ശേരി : ** മുഴപ്പിലങ്ങാട് പോലീസിൻ്റെ വ്യാപക പരിശോധന. പാച്ചാക്കരയിലെ വീട്ടിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. മയക്കു മരുന്ന് ഇടപാടുകൾ കണ്ടു പിടിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഡാൻസാഫ് ടീം എടക്കാട് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ എൻ. ദിജേഷിൻ്റെ നേതൃത്വത്തിൽ 5 സംഘങ്ങളായി മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിൽ പാച്ചാക്കര നബീസാസ് വീട്ടിൽ നടത്തിയ റെയ്ഡിൽ ആണ് ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ പിടിച്ചെടുത്തത്.

## Article Content

**തലശ്ശേരി : ** മുഴപ്പിലങ്ങാട് പോലീസിൻ്റെ വ്യാപക പരിശോധന. പാച്ചാക്കരയിലെ വീട്ടിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. മയക്കു മരുന്ന് ഇടപാടുകൾ കണ്ടു പിടിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഡാൻസാഫ് ടീം എടക്കാട് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ എൻ. ദിജേഷിൻ്റെ നേതൃത്വത്തിൽ 5 സംഘങ്ങളായി മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിൽ പാച്ചാക്കര നബീസാസ് വീട്ടിൽ നടത്തിയ റെയ്ഡിൽ ആണ് ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ പിടിച്ചെടുത്തത്.

വീട്ടിൽ താമസക്കാരനായ മുഹമ്മദ് റിഷാൻ (23) വിൽപ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നാണ് കണ്ടെത്തിയത്. വിട്ടിൽ നിന്നും മയക്കു മരുന്ന് തൂക്കി വിൽക്കാൻ ഉപയോഗിക്കുവാൻ വേണ്ടി സൂക്ഷിച്ച ത്രാസും കണ്ടെത്തിയിട്ടുണ്ട്. മുഴപ്പിലങ്ങാട് മയക്കു മരുന്ന് വിൽപ്പന നടത്തുന്ന 6 ഓളം ആൾക്കാരുടെ കേന്ദ്രങ്ങളിൽ ആണ് റെയ്ഡ് നടത്തിയത്.

രാവിലെ 10 മണി മുതൽ തുടങ്ങിയ റെയ്ഡ് വൈകുന്നേരം 7 മണി വരെ തുടർന്നു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനയുണ്ടാകും. മുഴപ്പിലങ്ങാട് മയക്കു മരുന്ന് എത്തിക്കുന്ന മുഖ്യ സൂത്രധാരനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട് ഭാഗത്ത് മഫ്ത്തിയിൽ കൂടുതൽ പോലീസ് കാരെ നിയോഗിക്കുവാനും തീരുമാനമുണ്ട്.

മുഹമ്മദ് റിഷാൻ്റെ സുഹൃത്തുക്കളെ ക്കുറിച്ചും അന്വേഷണം ശക്തമാക്കി. റിഷാനിൽ നിന്നു സ്ഥിരമായി മയക്കുമരുന്നു വാങ്ങുന്നവരെയും കേസിൽ പ്രതിയാക്കും. മുഴപ്പിലങ്ങാട് ഭാഗത്ത് സ്ഥിരം പരിശോധന നടത്തുന്നതിന് നാർക്കോടിക് എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142925/mdma-kept-for-sale-seized-from-muzhappilangad-housemarket-value-in-lakhs)