---
title: "#accident| ചമ്പാട് നിയന്ത്രണം വിട്ട ഇന്നോവ ഓട്ടോറിക്ഷയിലിടിച്ചു ; വൻ അപകടം ഒഴിവായത് തലനാരിഴക്ക്, ഡോർ തകർന്ന് വീണിട്ടും ഇന്നോവ  നിർത്താതെ കടന്നു കളഞ്ഞു"
english_title: "#Innova lost# control and hit an #autorickshawA major accident was narrowly avoided, the Innova continued to drive through despite the broken door"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142797/innova-lost-control-and-hit-an-autorickshawa-major-accident-was-narrowly-avoided-the-innova-continued-to-drive-through-despite-the-broken-door"
published_at: "2023-08-31T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f06ae5d686f_Untitled-1_copy.jpg"
keywords: []
---

# #accident| ചമ്പാട് നിയന്ത്രണം വിട്ട ഇന്നോവ ഓട്ടോറിക്ഷയിലിടിച്ചു ; വൻ അപകടം ഒഴിവായത് തലനാരിഴക്ക്, ഡോർ തകർന്ന് വീണിട്ടും ഇന്നോവ  നിർത്താതെ കടന്നു കളഞ്ഞു

> **Lead Summary:** **ചമ്പാട്:** ചമ്പാട് നിയന്ത്രണം വിട്ട ഇന്നോവ ഓട്ടോറിക്ഷയിലിടിച്ചു ,വൻ അപകടം ഒഴിവായത് തലനാരിഴക്ക്, ഡോർ തകർന്ന് വീണിട്ടും ഇന്നോവ നിർത്താതെ കടന്നു കളഞ്ഞു വൈകിട്ട് മനേക്കര റോഡിന് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ ഇടതുവശത്തെ ഡോർ തകർന്ന് റോഡിൽ വീണു.

## Article Content

**ചമ്പാട്:** ചമ്പാട് നിയന്ത്രണം വിട്ട ഇന്നോവ ഓട്ടോറിക്ഷയിലിടിച്ചു ,വൻ അപകടം ഒഴിവായത് തലനാരിഴക്ക്, ഡോർ തകർന്ന് വീണിട്ടും ഇന്നോവ നിർത്താതെ കടന്നു കളഞ്ഞു വൈകിട്ട് മനേക്കര റോഡിന് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ ഇടതുവശത്തെ ഡോർ തകർന്ന് റോഡിൽ വീണു.

വൻ അപകടം വഴിമാറിയത് തലനാരിഴക്കായിരുന്നു. താഴെ ചമ്പാട് മനേക്കര റോഡിലാണ് വൈകീട്ടോടെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഇന്നോവ കാർ താഴെ ചമ്പാട് മനേക്കര റോഡിന് സമീപം സജീവൻ്റെ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട KL 58 T 380 നമ്പർ ഓട്ടോയിലിടിക്കുകയായിരുന്നു. സജീവനും, ഓട്ടോ ഡ്രൈവർ പ്രകാശനും സമീപത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ ഇടതു വശത്തെ ഡോർ തകർന്ന് റോഡിൽ വീഴുകയും ചെയ്തു. ഇന്നോവ കാർ നിർത്താതെ ഓടിച്ചു പോകുകയും ചെയ്തു. അമിത വേഗത്തിലായിരുന്ന ഇന്നോവ മനേക്കര ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. അസാന്മാർഗിക പ്രവർത്തനത്തിൽ ഏർപ്പെട്ടതുകൊണ്ടായിരിക്കാം വാഹനം നിർത്താതെ പോയതെന്ന് പാനൂർ പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.

പരാതിയെ തുടർന്ന് സി സി ടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിൽ പെട്ട ഇന്നോവ കണ്ടെത്താൻ പാനൂർ പൊലീസ് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വർക്ക്ഷോപ്പുകളിലും വിവരം കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142797/innova-lost-control-and-hit-an-autorickshawa-major-accident-was-narrowly-avoided-the-innova-continued-to-drive-through-despite-the-broken-door)