---
title: "#chathayaday|  ശ്രീനാരായണീയ കൂട്ടായ്മ പാനൂരിൽ  ചതയദിനാഘോഷം സംഘടിപ്പിച്ചു."
english_title: "#Sree Narayaniya #Society #organized #Chathaya Day #celebration in #Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142745/sree-narayaniya-society-organized-chathaya-day-celebration-in-panoor"
published_at: "2023-08-31T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0333542e47_Untitled-5_copy.jpg"
keywords: []
---

# #chathayaday|  ശ്രീനാരായണീയ കൂട്ടായ്മ പാനൂരിൽ  ചതയദിനാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** **പാനൂർ : **പാനൂരിൽ ശ്രീനാരായണീയ കൂട്ടായ്മ ചതയദിനാഘോഷം വിപുലമായി ആചരിച്ചു.ബസ്റ്റാൻഡിൽ നടന്ന സാംസ്ക്കാരിക സദസ് നഗരസഭ കൗൺസിലർ എം. രത്നാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ : **പാനൂരിൽ ശ്രീനാരായണീയ കൂട്ടായ്മ ചതയദിനാഘോഷം വിപുലമായി ആചരിച്ചു.ബസ്റ്റാൻഡിൽ നടന്ന സാംസ്ക്കാരിക സദസ് നഗരസഭ കൗൺസിലർ എം. രത്നാകരൻ ഉദ്ഘാടനം ചെയ്തു.

ഇ.മനീഷ് അദ്ധ്യക്ഷത വഹിച്ചു.എൻ.കെ.നാണു മാസ്റ്റർ, ടി.കെ.നാണു, എൻ.രാഘവൻ, കെ.നാണു മാസ്റ്റർ, എ.പി.രാജു, മല്ലിക നാരായണൻ, നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

വത്സരാജൻ സ്വാഗതവും, കെ.പ്രജിൽ നന്ദിയും പറഞ്ഞു. നഗരത്തിൽ ആശുപത്രി, ടാക്സി സ്റ്റാൻഡ്, ബസ്റ്റാൻഡ്, ഗുഡ്സ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ്, കെഎസ്എഫ്ഇ ബിൽഡിംഗ് പരിസരം എന്നിവിടങ്ങളിൽ പായസ ദാനവും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142745/sree-narayaniya-society-organized-chathaya-day-celebration-in-panoor)