---
title: "#Bevco  |   ബെവ്കോയ്ക്ക് പിന്നാലെ ചരിത്രം കുറിച്ച്  മിൽമയും ; ഓണ ദിനങ്ങളിൽ വിറ്റത് ഒന്നരക്കോടിയോളം ലിറ്റർ പാൽ"
english_title: "#Bevco #followed by #Milma about #history About one and a# half crore #liters of# milk were sold on #Ona #days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142735/bevco-followed-by-milma-about-history-about-one-and-a-half-crore-liters-of-milk-were-sold-on-ona-days"
published_at: "2023-08-31T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f028ec5fc94_Untitled-4_copy.jpg"
keywords: []
---

# #Bevco  |   ബെവ്കോയ്ക്ക് പിന്നാലെ ചരിത്രം കുറിച്ച്  മിൽമയും ; ഓണ ദിനങ്ങളിൽ വിറ്റത് ഒന്നരക്കോടിയോളം ലിറ്റർ പാൽ

> **Lead Summary:** **കണ്ണൂർ : **ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപ്പന. വെള്ളിയാഴ്ച മുതൽ ഉത്രാടം വരെ നാലുദിവസങ്ങളിൽ വിറ്റത് ഒരു കോടി അമ്പത്തേഴായിരം ലിറ്റർ പാലാണ്.

## Article Content

**കണ്ണൂർ : **ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപ്പന. വെള്ളിയാഴ്ച മുതൽ ഉത്രാടം വരെ നാലുദിവസങ്ങളിൽ വിറ്റത് ഒരു കോടി അമ്പത്തേഴായിരം ലിറ്റർ പാലാണ്.

ഈ നാലുദിവസം 13 ലക്ഷം കിലോ തൈരും വിറ്റു. ഉത്രാടദിനത്തിൽ മാത്രം 38ലക്ഷം ലിറ്റർ പാൽ വിറ്റതായി മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു. ഓണക്കാലത്തെ ആവശ്യകത മുന്നിൽകണ്ട് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ ആണ് മിൽമ അധികമായി സംഭരിച്ചത്.

അയൽ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാല പാൽവരവ് ഉറപ്പാക്കിയതെന്നും കെ എസ് മണി പറഞ്ഞു. കോവിഡ് ഭീതി പൂർണമായും അകന്ന സമയമായതിനാൽ പാലിൻ്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിൽപ്പന സർവകാല റെക്കോർഡിലെത്തുമെ ന്നായിരുന്നു അനുമാനം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ കണക്കുകൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142735/bevco-followed-by-milma-about-history-about-one-and-a-half-crore-liters-of-milk-were-sold-on-ona-days)