---
title: "#Chokli  | വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ചൊക്ലിയിൽ പരക്കെയടി ;  വാക്കേറ്റത്തിലും  മർദ്ദനത്തിലും നാട്ടുകാർക്കും പരിക്ക്"
english_title: "#Chokli was #criticized for not giving side to the #vehicleThe #natives were also #injured in the# verbal #altercation and #beating"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142673/chokli-was-criticized-for-not-giving-side-to-the-vehiclethe-natives-were-also-injured-in-the-verbal-altercation-and-beating"
published_at: "2023-08-30T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef84aa6d1fd_download_(5).jpg"
keywords: []
---

# #Chokli  | വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ചൊക്ലിയിൽ പരക്കെയടി ;  വാക്കേറ്റത്തിലും  മർദ്ദനത്തിലും നാട്ടുകാർക്കും പരിക്ക്

> **Lead Summary:** **ചൊക്ലി:** വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ചൊക്ലിയിൽ പരക്കെയടി ; വാക്കേറ്റത്തിലും മർദ്ദനത്തിലും നാട്ടുകാർക്കും പരിക്ക് അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

## Article Content

**ചൊക്ലി:** വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ചൊക്ലിയിൽ പരക്കെയടി ; വാക്കേറ്റത്തിലും മർദ്ദനത്തിലും നാട്ടുകാർക്കും പരിക്ക് അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

രണ്ട് പേർക്ക് ഗുരുതരമാണ്. കോറോത്ത് റോഡ് സ്വദേശി കളായ ആദിത് (20), സൂര്യ പ്രസാദ് (25) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ആദിത്തിനെ വടകരയിലെ ആശുപ്രതിയിലും, സൂര്യപ്രസാദി നെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം 6 മണിയോടെ ചൊക്ലി തീരദേശ റോഡിൽ കഫേ സ്റ്റാളിന് സമീപത്തായിരുന്നു സംഭവം.

ബൈക്കിൽ പോകുകയായിരുന്ന രണ്ട് യുവാക്കൾ കാർ യാത്രക്കാർക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുക യായിരുന്നു. കാറിലുണ്ടായി രുന്ന അഴിയൂർ സ്വദേശികളായ സംഘം ആക്രമിക്കുകയും, പിന്നീട് കൂടുതൽ പേരെ വാഹനത്തിൽ വിളിച്ചുവരുത്തി നാട്ടുകാരെ പരക്കെ ആക്രമിക്കുകയായിരുന്നു.

സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത നിരവധി പേർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വിവരമറിഞ്ഞെത്തിയ പോലീസിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142673/chokli-was-criticized-for-not-giving-side-to-the-vehiclethe-natives-were-also-injured-in-the-verbal-altercation-and-beating)