---
title: "#ISRO  | സുരക്ഷിതം, സുസജ്ജം; ചന്ദ്രയാൻ 3 റോവർ എടുത്ത ലാൻഡറിന്റെ ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ "
english_title: "#Safe and well #equipped#ISRO has #released the #image of the lander taken by the #Chandrayaan 3 rover"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142593/safe-and-well-equippedisro-has-released-the-image-of-the-lander-taken-by-the-chandrayaan-3-rover"
published_at: "2023-08-30T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef1aa617b26_Untitled-3_copy.jpg"
keywords: []
---

# #ISRO  | സുരക്ഷിതം, സുസജ്ജം; ചന്ദ്രയാൻ 3 റോവർ എടുത്ത ലാൻഡറിന്റെ ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ 

> **Lead Summary:** ** ** ചന്ദ്രയാൻ മൂന്ന് റോവർ പകർത്തിയ ലാൻ‍ഡറിന്‍റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. ആഗസ്റ്റ് 30ന് രാവിലെ 7.35നാണ് റോവറിലെ നാവിഗേഷൻ ക്യാമറ ലാൻഡറിന്‍റെ ചിത്രം പകർത്തിയത്.

## Article Content

** ** ചന്ദ്രയാൻ മൂന്ന് റോവർ പകർത്തിയ ലാൻ‍ഡറിന്‍റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. ആഗസ്റ്റ് 30ന് രാവിലെ 7.35നാണ് റോവറിലെ നാവിഗേഷൻ ക്യാമറ ലാൻഡറിന്‍റെ ചിത്രം പകർത്തിയത്.

ചന്ദ്രോപരിതലത്തിൽ ലാൻഡർ സുരക്ഷിതമായി ഇരിക്കുന്നതും ലാൻഡറിലെ രണ്ട് പ്രധാന ഉപകരണങ്ങളായ ചാസ്റ്റേയും ഇൽസയും പ്രവർത്തന സജ്ജമായി ചന്ദ്രോപരിതലം തൊട്ട് നിൽക്കുന്നതും ചിത്രത്തിൽ കാണാം.

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് റോവറിലെ ക്യാമറകൾക്ക് എടുക്കാൻ കഴിയുക. ഐഎസ്ആർഒയുടെ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്ടിക് സിസ്റ്റംസാണ് ഈ ക്യാമറകൾ വികസിപ്പിച്ചത്. ചന്ദ്രോപരിതലത്തിലൂടെയുള്ള റോവറിന്‍റെ സ‍ഞ്ചാരം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142593/safe-and-well-equippedisro-has-released-the-image-of-the-lander-taken-by-the-chandrayaan-3-rover)