---
title: "#chokli|  ചൊക്ലി പെരിങ്ങളത്ത്  ടവർ നിർമ്മിക്കാൻ സ്ഥലം നൽകി ;  തർക്കത്തിന്റെ പേരിൽ ഒരു സംഘം  വീട്ടു മതിൽ തകർത്തു"
english_title: "#Chokli gave# land to #build Perimalath #Tower;A #group broke the wall of the# house due to a# dispute"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142530/chokli-gave-land-to-build-perimalath-towera-group-broke-the-wall-of-the-house-due-to-a-dispute"
published_at: "2023-08-30T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eee4c4664e2_Untitled-1_copy.jpg"
keywords: []
---

# #chokli|  ചൊക്ലി പെരിങ്ങളത്ത്  ടവർ നിർമ്മിക്കാൻ സ്ഥലം നൽകി ;  തർക്കത്തിന്റെ പേരിൽ ഒരു സംഘം  വീട്ടു മതിൽ തകർത്തു

> **Lead Summary:** **ചൊക്ലി: ** ടവർ നിർമ്മിക്കാൻ സ്ഥലം നൽകിയതിൽ പ്രതിഷേധിച്ച് വീട്ടുമതിൽ തകർത്തു. പെരിങ്ങളം കാരപ്പൊയിൽ മണികണ്ഠൻ കോവിലിനു സമീപം കൊയാളപ്പിൽ ഗംഗാധരന്റെ വീട്ടുമതിലാണ് തിരുവോണ ദിവസം ചൊവ്വാഴ്ച രാത്രി തകർത്തത്. ഗംഗാധരൻ എയർടെൽ കമ്പിനിക്ക് ടവർ നിർമ്മിക്കാൻ സ്ഥലം നൽകിയിരുന്നു.

## Article Content

**ചൊക്ലി: ** ടവർ നിർമ്മിക്കാൻ സ്ഥലം നൽകിയതിൽ പ്രതിഷേധിച്ച് വീട്ടുമതിൽ തകർത്തു. പെരിങ്ങളം കാരപ്പൊയിൽ മണികണ്ഠൻ കോവിലിനു സമീപം കൊയാളപ്പിൽ ഗംഗാധരന്റെ വീട്ടുമതിലാണ് തിരുവോണ ദിവസം ചൊവ്വാഴ്ച രാത്രി തകർത്തത്. ഗംഗാധരൻ എയർടെൽ കമ്പിനിക്ക് ടവർ നിർമ്മിക്കാൻ സ്ഥലം നൽകിയിരുന്നു.

ടവർ നിർമ്മാണത്തിന്റെ പേരിൽ ഒരു സംഘം ഗംഗാധരനെയും ഭാര്യയെയും മകളെയും കുറേ ദിവസങ്ങളായി ശല്യപ്പെടുത്തി വരികയായിരുന്നു. ടവർ നിർമ്മിക്കാൻ സ്ഥലം നൽകിയതിൽ പ്രതിഷേധിച്ച് ഒരു സംഘം ഗംഗാധരനെയും ഭാര്യയെയും മകളെയും ചീത്ത പറയുകയും വീട്ടിൽ കിടന്നുറങ്ങാൻ സമ്മതിക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി 11 - 30 മണിയോടുകൂടി കണ്ടാലറിയാവുന്ന ഒരു സംഘത്തിൻ്റെ നേതൃത്വത്തിൽ പത്തോളം അക്രമിസംഘം വീട്ടിലെത്തുകയും ഗംഗാധരനെയും കുടുംബത്തെയും ചീത്തവിളിക്കുകയും മതിൽ തകർക്കുകയും ചെയ്തത്. മതിൽ പാടെ തകർത്തിട്ടുണ്ട്.എയർടെൽ താൽക്കാലികമായി എടുത്ത വൈദ്യുതി കണക്ഷന്റെ മെയിൻ സ്വിച്ച്, വയറുകൾ എന്നിവയും നശിപ്പിച്ചിട്ടുണ്ട്.ഗംഗാധരൻ ചൊക്ലി പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142530/chokli-gave-land-to-build-perimalath-towera-group-broke-the-wall-of-the-house-due-to-a-dispute)