---
title: "കോടി ക്ലബിൽ ബെവ്കോ ; സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യം"
english_title: "Bevco in the crore club;Liquor worth 116 crores was sold on Utrada Day in the state"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142457/bevco-in-the-crore-clubliquor-worth-116-crores-was-sold-on-utrada-day-in-the-state"
published_at: "2023-08-29T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ee082e0cd59_Untitled-1_copy.jpg"
keywords: []
---

# കോടി ക്ലബിൽ ബെവ്കോ ; സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യം

> **Lead Summary:** ** **കേരളത്തിൽ ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. 116 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം ഇത് 112 കോടി ആയിരുന്നു. രണ്ട് ഔട്ട്‌ലെറ്റുകളിൽ വിൽപ്പന ഒരു കോടിക്ക് മുകളിലാണ്.

## Article Content

** **കേരളത്തിൽ ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. 116 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം ഇത് 112 കോടി ആയിരുന്നു. രണ്ട് ഔട്ട്‌ലെറ്റുകളിൽ വിൽപ്പന ഒരു കോടിക്ക് മുകളിലാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റതിൽ ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിനാണ്. ഇവിടെ 1.06 കോടി രൂപയുടെ മദ്യം വിറ്റു. രണ്ടാമത്, കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിൽ 1.01 കോടിയുടെ മദ്യം വിറ്റതായാണ് കണക്കുകൾ.

വൈകുന്നേരത്തോട് കൂടി അന്തിമ കണക്ക് പുറത്ത് വരുമ്പോൾ നിലവിലെ കണക്കിൽ മാറ്റം ഉണ്ടാകുമെന്നാണ് ബെവ്‌കോ അധികൃതർ പറയുന്നത്. തിരുവോണ ദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142457/bevco-in-the-crore-clubliquor-worth-116-crores-was-sold-on-utrada-day-in-the-state)