---
title: "#death|  കണ്ണൂരിൽ കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു "
english_title: "A #young man# died after his car hit a #culvert in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142269/a-young-man-died-after-his-car-hit-a-culvert-in-kannur"
published_at: "2023-08-28T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec44d4da7fc_Untitled-4_copy.jpg"
keywords: []
---

# #death|  കണ്ണൂരിൽ കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് സ്വദേശി സഹൽ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിടുന്നു സംഭവം. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിച്ചായിരുന്നു അപകടം.

## Article Content

**കണ്ണൂർ:** കണ്ണൂർ എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് സ്വദേശി സഹൽ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിടുന്നു സംഭവം. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്. സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചത്. സഹലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142269/a-young-man-died-after-his-car-hit-a-culvert-in-kannur)