---
title: "#accident|  തലശ്ശേരിയിൽ കാർ ഇടിച്ചുകയറി കട ഭാഗികമായി തകർന്നു."
english_title: "In Thalassery, a shop was partially damaged after a car hit it."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142258/in-thalassery-a-shop-was-partially-damaged-after-a-car-hit-it"
published_at: "2023-08-28T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec3de44c68c_download.jpg"
keywords: []
---

# #accident|  തലശ്ശേരിയിൽ കാർ ഇടിച്ചുകയറി കട ഭാഗികമായി തകർന്നു.

> **Lead Summary:** **തലശ്ശേരി: ** മെയിൻ റോഡിലെ എമറാൾഡ് മാറ്ററസ് വേൾഡ് എന്ന സ്ഥാപനത്തിലിടിച്ചാണ് കാർ നിന്നത്. ദേശീയപാതയിൽ കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**തലശ്ശേരി: ** മെയിൻ റോഡിലെ എമറാൾഡ് മാറ്ററസ് വേൾഡ് എന്ന സ്ഥാപനത്തിലിടിച്ചാണ് കാർ നിന്നത്. ദേശീയപാതയിൽ കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

കാറിൽ നാല് യാത്രക്കാരുണ്ടാ യിരുന്നു. കാറിലെ രണ്ട് എയർ ബാഗും തകർന്നു. എരഞ്ഞോളി നേതാജി റോഡിലെ കെ.പി. ഫൈസലാണ് കാർ ഓടിച്ചത്. കടയുടെ മുൻവശത്തെ ഗ്ലാസും ബോർഡും ഷട്ടറും തകർന്നു. തലശ്ശേരി കണ്ടിക്കലിലെ അനീസ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142258/in-thalassery-a-shop-was-partially-damaged-after-a-car-hit-it)