---
title: "# supermarket  |  സൂപ്പർമാർക്കറ്റിൽ നിക്ഷേപിച്ച രണ്ടുലക്ഷം തട്ടിയെടുത്തു ; മട്ടന്നൂരിൽ 3 പേർക്കെതിരെ കേസ്"
english_title: "#Two lakhs #invested in the #supermarket were #stolen;Case against 3 people in# Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142028/two-lakhs-invested-in-the-supermarket-were-stolencase-against-3-people-in-mattannur"
published_at: "2023-08-27T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eac58eb2f97_download_(4).jpg"
keywords: []
---

# # supermarket  |  സൂപ്പർമാർക്കറ്റിൽ നിക്ഷേപിച്ച രണ്ടുലക്ഷം തട്ടിയെടുത്തു ; മട്ടന്നൂരിൽ 3 പേർക്കെതിരെ കേസ്

> **Lead Summary:** ** മട്ടന്നൂർ: **സൂപ്പർമാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ വാർഷിക ഡിവിഡണ്ട് നൽകാമെന്ന് പറഞ്ഞ് മട്ടന്നൂർ സ്വദേശിയുടെ രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

** മട്ടന്നൂർ: **സൂപ്പർമാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ വാർഷിക ഡിവിഡണ്ട് നൽകാമെന്ന് പറഞ്ഞ് മട്ടന്നൂർ സ്വദേശിയുടെ രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു.

ചാവശേരിയിലെ വിശാഖത്തിൽ കെ. ദിനേഷിന്റെ പരാതിയിൽ നടുവനാട്ടെ ബാവിഷ് കണ്ണോത്ത്, കുറുവേരിയിലെ ശിവദത്തിൽ എം. സുരേഷ്, വട്ടക്കയത്തെ പുതിയവീട്ടിൽ കെ. ശ്രീനിവാസൻ എന്നിവർക്കെതി രെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്.

2019 ജൂൺ 17ന് രണ്ട് ലക്ഷം രൂപ ദിനേഷ് നൽകിയെങ്കിലും ഇതേവരെ പണം തിരിച്ചു നൽകുകയോ പ്രതിവർഷം വാഗ്ദാനം ചെയ്ത 20 ശതമാനം ഡിവിഡണ്ട് നൽകുകയോ ചെയ്തില്ലെന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142028/two-lakhs-invested-in-the-supermarket-were-stolencase-against-3-people-in-mattannur)