---
title: "#Excise |  മാങ്ങാട്ടിടത്ത് വൻ വാഷ് ശേഖരം പിടികൂടി പിണറായി എക്സൈസ്"
english_title: "#Pinarayi #Excise #seizes huge #collection of wash in #Mangattidam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141927/pinarayi-excise-seizes-huge-collection-of-wash-in-mangattidam"
published_at: "2023-08-26T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9f86788274_Untitled-1_copy.jpg"
keywords: []
---

# #Excise |  മാങ്ങാട്ടിടത്ത് വൻ വാഷ് ശേഖരം പിടികൂടി പിണറായി എക്സൈസ്

> **Lead Summary:** **മാങ്ങാട്ടിടം: ** മാങ്ങാട്ടിടത്ത് വൻ വാഷ് ശേഖരം പിടികൂടി പിണറായി എക്സൈസ്. പിണറായി എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ടി.ബഷീറും സംഘവും ഓണം സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോളിംഗ് നടത്തവെ മാങ്ങാട്ടിടം കരിയിൽമുക്ക് കണ്ടേരിയിൽ കലുങ്കിനടിയിൽ 200 ലിറ്റർ ബാരലിൽ 190 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തി.

## Article Content

**മാങ്ങാട്ടിടം: ** മാങ്ങാട്ടിടത്ത് വൻ വാഷ് ശേഖരം പിടികൂടി പിണറായി എക്സൈസ്. പിണറായി എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ടി.ബഷീറും സംഘവും ഓണം സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോളിംഗ് നടത്തവെ മാങ്ങാട്ടിടം കരിയിൽമുക്ക് കണ്ടേരിയിൽ കലുങ്കിനടിയിൽ 200 ലിറ്റർ ബാരലിൽ 190 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തി.

പ്രതിക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർ ടി.വി രാജേഷ് ശങ്കർ, എക്സൈസ് ഓഫീസർമാരായ രജീഷ് രവീന്ദ്രൻ , ശിൽപ കേളോത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141927/pinarayi-excise-seizes-huge-collection-of-wash-in-mangattidam)