---
title: "#fire |  പുറമേരിയിൽ വിതരണത്തിനായി ഗ്യാസ് സിലിണ്ടറുമായി പോയ വാഹനത്തിന് തീ പിടിച്ചു"
english_title: "A# vehicle #carrying a gas #cylinder for #distribution #caught fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141852/a-vehicle-carrying-a-gas-cylinder-for-distribution-caught-fire"
published_at: "2023-08-26T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e99ff5b9af1_bae37947-25d3-4364-ab61-1cd11fc0ad8d.jpg"
keywords: []
---

# #fire |  പുറമേരിയിൽ വിതരണത്തിനായി ഗ്യാസ് സിലിണ്ടറുമായി പോയ വാഹനത്തിന് തീ പിടിച്ചു

> **Lead Summary:** **കോഴിക്കോട്: **പുറമേരിയിൽ വിതരണത്തിനായി ഗ്യാസ് സിലിണ്ടറുമായി പോയ വാഹനത്തിന് തീ പിടിച്ചു . ഇന്ന് രാവിലെ 8 മണിയോട് കൂടിയാണ് അപകടം നടന്നത് .

## Article Content

**കോഴിക്കോട്: **പുറമേരിയിൽ വിതരണത്തിനായി ഗ്യാസ് സിലിണ്ടറുമായി പോയ വാഹനത്തിന് തീ പിടിച്ചു . ഇന്ന് രാവിലെ 8 മണിയോട് കൂടിയാണ് അപകടം നടന്നത് .

ക്യാപിന് സമീപത്ത് നിന്ന് തീ ഉയരുന്നത് കണ്ട ഡ്രൈവർ പുറമേരിയിൽ എത്തിയപ്പോൾ വാഹനം നിർത്തുകയും തുടർന്ന് പരിശോധിക്കുകയുമായിരുന്നു . നാട്ടുകാരുടെയും ഡ്രൈവറുടെയും സംയോജിത ഇടപെടൽ കൊണ്ടാണ് വൻ ദുരന്തം ഒഴിവായത് . ഫയർ എസ്റ്റിനിഷൻ ഉപയോഗിച്ചാണ് തീ അണച്ചത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141852/a-vehicle-carrying-a-gas-cylinder-for-distribution-caught-fire)