---
title: "#arrest|  അനധികൃത മദ്യ ശേഖരം പിടികൂടി ; പേരാവൂരിൽ യുവാവ് പിടിയിൽ"
english_title: "#Illegal liquor #stock# seizedYouth #arrested in# Peravoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141812/illegal-liquor-stock-seizedyouth-arrested-in-peravoor"
published_at: "2023-08-26T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e984e6abe8f_Untitled-1_copy.jpg"
keywords: []
---

# #arrest|  അനധികൃത മദ്യ ശേഖരം പിടികൂടി ; പേരാവൂരിൽ യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ : ** ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവിനെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പാൽചുരം സ്വദേശി പാച്ചൻ എന്ന പി.കെ.വിനോയ് ആണ് പിടിയിലായത്.

## Article Content

**കണ്ണൂർ : ** ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവിനെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പാൽചുരം സ്വദേശി പാച്ചൻ എന്ന പി.കെ.വിനോയ് ആണ് പിടിയിലായത്.

ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പാൽചുരം പുതിയങ്ങാടി ഭാഗം കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തുകയായിരുന്ന ഇയാൾ പിടിയിലായത്.

മദ്യം വിറ്റവകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. നേരത്തെ 45 കുപ്പി വിദേശമദ്യം ഓംനിവാനിൽ കടത്തുമ്പോഴും, 2021 നിയമസഭ തിരഞ്ഞെടുപ്പ് ഡ്രൈഡേ വേളയിൽ 44 കുപ്പി മദ്യം വിൽപ്പനക്ക് സൂക്ഷിച്ചതുൾപ്പെടെ നിരവധി അബ്കാരിക്കേസുകളിൽ പ്രതിയായിരുന്നു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാ രായ ബാബുമോൻ ഫ്രാൻസീസ്, സി.എം. ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പാങ്കണ്ടി, പി.എസ്. ശിവദാസ്, വി.സിനോജ്, കാവ്യ വാസു എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141812/illegal-liquor-stock-seizedyouth-arrested-in-peravoor)