---
title: "#Sevabharat  |  കൂത്ത്പറമ്പിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ കാഴ്ച പരിമിതിയുള്ള  ദമ്പതികൾക്ക് വീട് നിർമ്മിച്ചു നൽകി"
english_title: "A house was built for a visually impaired couple under the leadership of Sevabharati in Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141714/a-house-was-built-for-a-visually-impaired-couple-under-the-leadership-of-sevabharati-in-koothparam"
published_at: "2023-08-25T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b3fcba188_Untitled-1_copy.jpg"
keywords: []
---

# #Sevabharat  |  കൂത്ത്പറമ്പിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ കാഴ്ച പരിമിതിയുള്ള  ദമ്പതികൾക്ക് വീട് നിർമ്മിച്ചു നൽകി

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്ത്പറമ്പിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ കാഴ്ച പരിമിതിയുള്ള ദമ്പതികൾക്ക് വീട് നിർമ്മിച്ചു നൽകി സേവാഭാരതിയുടെ നേതൃത്വത്തിൽ കാഴ്ച പരിമി തിയുള്ള പ്രദീപൻ - സിന്ധു ദമ്പതിമാർക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ.മോഹനൻ നിർവഹിച്ചു.

## Article Content

**കൂത്തുപറമ്പ് : **കൂത്ത്പറമ്പിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ കാഴ്ച പരിമിതിയുള്ള ദമ്പതികൾക്ക് വീട് നിർമ്മിച്ചു നൽകി സേവാഭാരതിയുടെ നേതൃത്വത്തിൽ കാഴ്ച പരിമി തിയുള്ള പ്രദീപൻ - സിന്ധു ദമ്പതിമാർക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ.മോഹനൻ നിർവഹിച്ചു.

സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് അഡ്വ. രാജേഷ് ഖന്ന അധ്യക്ഷത വഹിച്ചു കൂത്തുപറമ്പ് മുൻസിപ്പാലിറ്റി യിലെ പതിനെട്ടാം വാർഡിൽ വീട് നിർമ്മാണം ആരംഭിച്ച കാഴ്ച പരിമിതിയുള്ള പ്രദീപൻ സിന്ധു ദമ്പതിമാർക്ക് വീട് നിർമ്മാണം പൂർത്തി യാക്കാൻ കഴിയാ ത്ത അവസ്ഥയിൽ സേവാഭാരതിയെ സമീപിക്കുകയും, അവരുടെ ദയനീയ സ്ഥിതി നേരിട്ട് മനസ്സിലാക്കി പ്രവർത്തനം ഏറ്റെടുക്കുകയും ആയിരുന്നു.

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസസ് അസോസിയേഷൻ വയറിംഗ് പൂർണമായും സൗജന്യമായി ചെയ്തു നൽകി. ഭാരവാഹികളായ പി. കെ രാംദാസ്, സി. ദാസൻ,എം രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി സി. ഗിരീഷ്,രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം അശോകൻ മാസ്റ്റർ,പി. പ്രജിത്ത് യൂണിറ്റ് സെ കട്ടറി സി. ഗംഗാധരൻ മാസ്റ്റർ,സുഷിന് മാറോളി ടി. ഷജിത്ത്,എ. കെ ബിജുല,ടി., കെ നിഖിൽ, സി. കെ സുരേഷ്, കൂട്ടായി ബാബു, എൻ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141714/a-house-was-built-for-a-visually-impaired-couple-under-the-leadership-of-sevabharati-in-koothparam)