---
title: "#death|  വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. "
english_title: "#Nine people #died in #Wayanad when a #jeep fell into #Koka."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141697/nine-people-died-in-wayanad-when-a-jeep-fell-into-koka"
published_at: "2023-08-25T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8964f4f7a8_download_(3).jpg"
keywords: []
---

# #death|  വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. 

> **Lead Summary:** **മാനന്തവാടി: **വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്.

## Article Content

**മാനന്തവാടി: **വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.30ഓടെ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപെടുകയായിരുന്നു. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പ് പൂർണമായും തകർന്നു. മരിച്ചവർ വയനാട് സ്വദേശികളാണ്. മരിച്ച 6 പേരെ തിരിച്ചറിഞ്ഞു. 3 പേരെ തിരിച്ചറിയാനായിട്ടില്ല. ജീപ്പിലുണ്ടായിരുന്നവർ എല്ലാവരും സ്ത്രീകളായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141697/nine-people-died-in-wayanad-when-a-jeep-fell-into-koka)