---
title: "#Kannur  |   മാനം കാത്ത് കണ്ണൂർ പൊലീസ് ; പൊലീസ് ക്ലബ്ബിൽ നിന്നും ബൈക്ക് കവർന്ന പ്രതി ഒടുവിൽ പിടിയിൽ"
english_title: "#Kannur #police# waiting for #honourThe #suspect who #stole a #bike from the #police club was# finally #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141682/kannur-police-waiting-for-honourthe-suspect-who-stole-a-bike-from-the-police-club-was-finally-arrested"
published_at: "2023-08-25T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e88c90c80bc_Untitled-1_copy.jpg"
keywords: []
---

# #Kannur  |   മാനം കാത്ത് കണ്ണൂർ പൊലീസ് ; പൊലീസ് ക്ലബ്ബിൽ നിന്നും ബൈക്ക് കവർന്ന പ്രതി ഒടുവിൽ പിടിയിൽ

> **Lead Summary:** **കണ്ണൂർ: ** പോലീസ് ക്ലബ്ബിൽ നിർത്തിയിട്ട കണ്ണൂർ ടൗൺ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുടെ ബൈക്ക് മോഷടിച്ച പ്രതി പിടിയിൽ. ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവുമാണ് പ്രതിയെ പിടികൂടി.

## Article Content

**കണ്ണൂർ: ** പോലീസ് ക്ലബ്ബിൽ നിർത്തിയിട്ട കണ്ണൂർ ടൗൺ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുടെ ബൈക്ക് മോഷടിച്ച പ്രതി പിടിയിൽ. ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവുമാണ് പ്രതിയെ പിടികൂടി.

അന്തർസംസ്ഥാന മോഷ്ടാവ് പാലക്കാട് മീനാക്ഷിപുരം സ്വദേശി രതീഷിനെയാണ് ഇരിക്കൂറിൽ വച്ച് പിടികൂടിയത്. പോലീസ് ക്ലബ്ബിൽ നിർത്തിയിട്ട കെ എൽ 13 എ എസ് 6145 നമ്പർ ബുള്ളറ്റ് ആണ് ചൊവ്വാഴ്ച്ച ഗണേശോൽസവ ദിവസം രാത്രി മോഷണം പോയത്. പോലീസ് കോംപൗണ്ടിൽ നിന്ന് തന്നെ പോലീസ് ഉദ്യാഗസ്ഥന്റെ ബൈക്ക് മോഷണം പോയത് വലിയ പ്രാധാന്യത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടത് എന്ന് സി.ഐ ബിനുമോഹൻ പറഞ്ഞു.

കഴിഞ്ഞ ആറ് മാസമായി ഇരിക്കൂറിൽ ബേക്കറി ജോലി ചെയ്ത് വരികയാണ് രതീഷ്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനിൽ കളവ്, കവർച്ച കേസുകളുണ്ട്. ഇതിന് ജയിലിലും കഴിഞ്ഞു. എന്നാൽ കേരളത്തിൽ ഇതു വരെ കേസുണ്ടായിരുന്നില്ല. ജില്ലയിലെ വിവിധ സ്റ്റേഷനിൽ നടന്ന വാഹന കവർച്ചാ കേസിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നുംബിനു മോഹൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141682/kannur-police-waiting-for-honourthe-suspect-who-stole-a-bike-from-the-police-club-was-finally-arrested)