---
title: "#Investigation|   തൊട്ടില്‍പ്പാലം പീഡനം ;  അന്വേഷണം ഊര്‍ജിതമാക്കി"
english_title: "#cradle #bridge #torture,#Investigation# intensified"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141652/cradle-bridge-tortureinvestigation-intensified"
published_at: "2023-08-25T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8656fc353c_Untitled-4_copy.jpg"
keywords: []
---

# #Investigation|   തൊട്ടില്‍പ്പാലം പീഡനം ;  അന്വേഷണം ഊര്‍ജിതമാക്കി

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരം പൊലിസിന് ലഭിച്ചതായാണ് സൂചന. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നതായാണ് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലിസിന് ലഭിച്ച വിവരം. പെണ്‍കുട്ടിയെ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും ഉള്‍പ്പെടെ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.

ഇക്കാര്യം സംസാരിക്കാന്‍ കോഴിക്കോട് ബീച്ചിലേക്ക് വിളിച്ച് വരുത്തിയാണ് പ്രതി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. കേരളത്തിന് പുറത്ത് പഠിക്കുന്ന പ്രതി അപൂര്‍വ്വമായാണ് നാട്ടില്‍ വരാറുള്ളത്. ഇയാള്‍ ലഹരിക്കടിമയാണ് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141652/cradle-bridge-tortureinvestigation-intensified)