---
title: "#death| സ്കൂൾ ബസിൽ വീടിന് മുന്നിലിറങ്ങി ; തിരിക്കുന്നതിനിടെ അതേ ബസ് തട്ടി  നഴ്സറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം "
english_title: "The #school bus# stopped in front of the house A# nursery #student met a# tragic end when the# same bus hit her #while turning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141487/the-school-bus-stopped-in-front-of-the-house-a-nursery-student-met-a-tragic-end-when-the-same-bus-hit-her-while-turning"
published_at: "2023-08-24T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e73ff67e345_Untitled-5_copy.jpg"
keywords: []
---

# #death| സ്കൂൾ ബസിൽ വീടിന് മുന്നിലിറങ്ങി ; തിരിക്കുന്നതിനിടെ അതേ ബസ് തട്ടി  നഴ്സറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

> **Lead Summary:** ** കാസർകോട്: ** കാസർകോട് സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാസർകോട് കമ്പാർ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ ആണ് മരിച്ചത്. വീടിന് സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയ നഴ്‌സറി വിദ്യാർഥിനിയെ അതേ സ്‌കൂൾ ബസ് തട്ടുകയായിരുന്നു.

## Article Content

** കാസർകോട്: ** കാസർകോട് സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാസർകോട് കമ്പാർ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ ആണ് മരിച്ചത്. വീടിന് സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയ നഴ്‌സറി വിദ്യാർഥിനിയെ അതേ സ്‌കൂൾ ബസ് തട്ടുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ആയിഷ. കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുക്കവെ   ആയിഷ ബസിന്റെ മുന്നിൽപ്പെടുകയായിരുന്നു.

ബസ് ഇടിച്ച് കുട്ടിക്ക് ഗുരതരനായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141487/the-school-bus-stopped-in-front-of-the-house-a-nursery-student-met-a-tragic-end-when-the-same-bus-hit-her-while-turning)