---
title: "#arrest|  പാനൂരിൽ യുവാവിനെ അക്രമിച്ച് അഞ്ചു ലക്ഷത്തോളം  കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; പിടിയിലായത് കുന്നോത്ത്പറമ്പ് സ്വദേശി വിജേഷ്"
english_title: "One more# person was #arrested in the #case of #assaulting a youth in #Panoor and robbing him of Vijesh, a #native of #Kunnothparampa, was #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141468/one-more-person-was-arrested-in-the-case-of-assaulting-a-youth-in-panoor-and-robbing-him-of-vijesh-a-native-of-kunnothparampa-was-arrested"
published_at: "2023-08-24T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e71bc0aa606_Untitled-3_copy.jpg"
keywords: []
---

# #arrest|  പാനൂരിൽ യുവാവിനെ അക്രമിച്ച് അഞ്ചു ലക്ഷത്തോളം  കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; പിടിയിലായത് കുന്നോത്ത്പറമ്പ് സ്വദേശി വിജേഷ്

> **Lead Summary:** **പാനൂർ ; ** മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് 5 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുന്നോത്ത് പറമ്പിലെ കുനിയിൽ വിജേഷ് ആണ് പിടിയിലായത്.

## Article Content

**പാനൂർ ; ** മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് 5 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുന്നോത്ത് പറമ്പിലെ കുനിയിൽ വിജേഷ് ആണ് പിടിയിലായത്.

കേസന്വേഷിക്കുന്ന പാനൂർ സി.ഐ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ നേരത്തെ 5 പേർ അറസ്റ്റിലായിരുന്നു. വിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനയും നടത്തി കോടതിയിൽ ഹാജരാക്കി.

കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സി പി എം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീൻറവിട ബിജു, അരയാക്കൂലിലെ റനീഷ്, കുന്നോത്ത് പറമ്പിലെ നിഹാൽ, പൊന്ന്യത്തെ ഷംഷീജ്, ചമ്പാട് സ്വദേശി കുനിയിൽ കൊട്ടയോടൻ മായാവിയിൽ ജോബിൻ ഭാസ്ക്കർ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ഇതിൽ ജോബിൻ ഭാസ്ക്കർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. എസ്.ഐ സി.സി ലതീഷ്, രാജീവൻ ഒതയോത്ത്, പൊലീസുകാരായ മിനീഷ്, നിഷാദ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസിൽ പിടിയിലാകാനുള്ള പ്രതിക്കായി ഊർജിത അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141468/one-more-person-was-arrested-in-the-case-of-assaulting-a-youth-in-panoor-and-robbing-him-of-vijesh-a-native-of-kunnothparampa-was-arrested)