---
title: "#death  | ബമ്പുവിന് കല്ലിക്കണ്ടിയുടെ യാത്രാമൊഴി ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ"
english_title: "Kallikandi's travelogue for Bumbu Many to pay their last respects"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141463/kallikandis-travelogue-for-bumbu-many-to-pay-their-last-respects"
published_at: "2023-08-24T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e70f15ef568_Untitled-2_copy.jpg"
keywords: []
---

# #death  | ബമ്പുവിന് കല്ലിക്കണ്ടിയുടെ യാത്രാമൊഴി ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

> **Lead Summary:** **കല്ലിക്കണ്ടി :** ബമ്പുവിന് കല്ലിക്കണ്ടിയുടെ യാത്രാമൊഴി , അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ കഴിഞ്ഞ ദിവസം കല്ലിക്കണ്ടിയിൽ നിര്യാതനായ ഫൈസൽ എന്ന ബമ്പുവിന് നാട്ടുകാരുടെ യാത്രാമൊഴി.

## Article Content

**കല്ലിക്കണ്ടി :** ബമ്പുവിന് കല്ലിക്കണ്ടിയുടെ യാത്രാമൊഴി , അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ കഴിഞ്ഞ ദിവസം കല്ലിക്കണ്ടിയിൽ നിര്യാതനായ ഫൈസൽ എന്ന ബമ്പുവിന് നാട്ടുകാരുടെ യാത്രാമൊഴി.

ആരെ കണ്ടാലും ചേർത്ത് നിർത്തി ആലിംഗനം ചെയ്ത് തന്റെ ഭാഷയിൽ കുറെ സംസാരിച്ചിരുന്ന ഫൈസലിനെ ജാതി മത ഭേദമന്യേ എല്ലാ വരും ഇഷ്ട്ടപെട്ടിരുന്നു. കല്ലിക്കണ്ടി മുജാഹിദ് പള്ളിയിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഫൈസൽ എന്നും രാവിലെ പള്ളിയിൽ നേരത്തെ എത്തി വുളൂഹ് എടുക്കുന്ന സ്ഥലമൊക്കെ കഴുകി വൃത്തിയാ ക്കുന്നത് പതിവായിരുന്നു.

പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുന്ന അതേ സമയം പലപ്പോഴും തന്റെ സ്വതസിദ്ധമായ ശബ്ദത്തിൽ വീട്ടിൽ നിന്ന് ഈണത്തിൽ ബാങ്ക് കൊടുക്കുമായിരുന്നു ഫൈസൽ. ടൗണിലെ ടെയ്ലർ ഹരിദാസന്റെ കടയിലെ സ്ഥിരം സന്ദർശകനായിരുന്ന ഫൈസൽ അത് വഴി പോകുന്നവരെയൊക്കെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നതൊക്കെ നാട്ടുകാർക്ക് പതിവ് കാഴ്ചകൾ ആയിരുന്നു.

തന്റെ ശാരീരിക പരിമിതികൾക്കിടയിലും എല്ലാവർക്കും നിഷ്കളങ്കമായ സ്നേഹവും സന്തോഷവും ബമ്പു പകർന്നു നൽകി. മാപ്പിളപ്പാട്ടിനെ ഏറെ സ്നേഹിച്ച ഫൈസൽ രാത്രിയായാൽ വീട്ടിൽ അവന്റെതായ ഓർക്കസ് ട്രയോക്കെ വെച്ചുള്ള ഗാനമേള നടത്തുക പതിവായിരുന്നു. കല്ലിക്കണ്ടി മസ്ജിദുൻ മുജാഹിദീനിൽ നടന്ന മയ്യത്ത് നിസ്ക്കാരത്തിന് വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.

മയ്യത്ത് നിസ്ക്കാരത്തി ന് സഹോദരൻ സമീർ പറമ്പത്ത് നേതൃത്വം നൽകി. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.സൈനുൽ ആബിദീൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റു മാരായ പൊട്ടങ്കണ്ടി അബ്ദുല്ല

പാറക്കൽ അബ്ദുല്ല, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, ജില്ലാ ഭാരവാഹികളായ ടി പി മുസ്തഫ, കെ പി താഹിർ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ജില്ലാ യു ഡി എഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ, മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് പി പി എ സലാം, ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, മലബാർ സി എച്ച് സെന്റർ ജനറൽ സെക്രട്ടറി പി പി എ ഹമീദ്

ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരത്തിൽ നസീമ, കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ ലത, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ തങ്കമണി, തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രി പ്രസിഡണ്ട് കെ പി സാജു, സി പി എം ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുല്ല, സത്യപ്രകാശ് ഉൾപ്പെടെ പ്രമുഖർ വസതി സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141463/kallikandis-travelogue-for-bumbu-many-to-pay-their-last-respects)