---
title: "#Pannyannur  |  മനേക്കര സപ്ലൈക്കോ മാവേലി സ്റ്റോറിന് മുന്നിൽ ധർണയുമായി പന്ന്യന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി"
english_title: "#Pannyannur #Congress #Constituency #Committee with #dharna in front of #Manekkara #Supplyco #Maveli Store"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141440/pannyannur-congress-constituency-committee-with-dharna-in-front-of-manekkara-supplyco-maveli-store"
published_at: "2023-08-24T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6ed415f1b2_Untitled-4_copy.jpg"
keywords: []
---

# #Pannyannur  |  മനേക്കര സപ്ലൈക്കോ മാവേലി സ്റ്റോറിന് മുന്നിൽ ധർണയുമായി പന്ന്യന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി

> **Lead Summary:** **പന്ന്യന്നൂർ: ** കമ്മ്യൂണിസമല്ല പിണറായിസമാണ് ഇന്ന് കേരളത്തിൽ നടക്കുന്നതെന്ന് കെ.പി.സി.സി അംഗം വി.രാധാകൃഷ്ണൻ. മനേക്കര സപ്ലൈക്കോ മാവേലി സ്റ്റോറിനു മുന്നിൽ പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പന്ന്യന്നൂർ: ** കമ്മ്യൂണിസമല്ല പിണറായിസമാണ് ഇന്ന് കേരളത്തിൽ നടക്കുന്നതെന്ന് കെ.പി.സി.സി അംഗം വി.രാധാകൃഷ്ണൻ. മനേക്കര സപ്ലൈക്കോ മാവേലി സ്റ്റോറിനു മുന്നിൽ പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷൻ വാങ്ങി കേരളത്തെ വിറ്റുമുടിക്കുകയാണ് പിണറായി സർക്കാറെന്നും രാധാകൃഷ്ണൻ മാസ്റ്റർ കുറ്റപ്പെടുത്തി. മണ്ഡലം പ്രസി.ടി.പി പ്രേമനാഥൻ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡണ്ട് കെ.ശശിധരൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് വി.സി പ്രസാദ് വൈസ് പ്രസിഡണ്ട് സി.പി പ്രസീൽ ബാബു, വി.പി മോഹനൻ, സന്ദീപ് കോടിയേരി, പി.ദിനേശൻ, എം.വിനോദൻ, പ്രദീപൻ മനേക്കര, ഭാർഗവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141440/pannyannur-congress-constituency-committee-with-dharna-in-front-of-manekkara-supplyco-maveli-store)