---
title: "#pathippalam|  പാനൂർ പാത്തിപ്പാലത്ത്  മോഷ്ടാവിൻ്റെ  മർദ്ദനമേറ്റ് ഗൃഹനാഥന് പരിക്ക് ; സി.സി ടിവികൾ കേന്ദ്രീകരിച്ച്  അന്വേഷണം തുടങ്ങി  പൊലീസ്."
english_title: "The #head of the #household was #injured in the# attack of the thief in #Panoor #Pathipalam#,Police have #started #investigation# focusing on #CC TVs."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141376/the-head-of-the-household-was-injured-in-the-attack-of-the-thief-in-panoor-pathipalampolice-have-started-investigation-focusing-on-cc-tvs"
published_at: "2023-08-23T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e645c2d51eb_download_(2).jpg"
keywords: []
---

# #pathippalam|  പാനൂർ പാത്തിപ്പാലത്ത്  മോഷ്ടാവിൻ്റെ  മർദ്ദനമേറ്റ് ഗൃഹനാഥന് പരിക്ക് ; സി.സി ടിവികൾ കേന്ദ്രീകരിച്ച്  അന്വേഷണം തുടങ്ങി  പൊലീസ്.

> **Lead Summary:** **പാനൂർ: **പാത്തിപ്പാലം കടേപ്രത്തെ മുതുവനായി പൊയിൽ സുരേന്ദ്രനാണ് പരിക്കേറ്റത്. സുരേന്ദ്രൻ്റെ വീടുപണി നടക്കുന്നതിനാൽ സമീപത്ത് കെട്ടിയുണ്ടാക്കിയ താത്ക്കാലിക ജാഗയിലാണ് ഭാര്യയോടൊപ്പം താമസിക്കുന്നത്.

## Article Content

**പാനൂർ: **പാത്തിപ്പാലം കടേപ്രത്തെ മുതുവനായി പൊയിൽ സുരേന്ദ്രനാണ് പരിക്കേറ്റത്. സുരേന്ദ്രൻ്റെ വീടുപണി നടക്കുന്നതിനാൽ സമീപത്ത് കെട്ടിയുണ്ടാക്കിയ താത്ക്കാലിക ജാഗയിലാണ് ഭാര്യയോടൊപ്പം താമസിക്കുന്നത്.

രാത്രിയിൽ സുരേന്ദ്രൻ പുറത്തേക്ക് പോകുകയും, ഭാര്യ സമീപത്തെ ബന്ധുവീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു. 9 മണിയോടെ തിരിച്ചെത്തിയ സുരേന്ദ്രൻ വീടിൻ്റെ വാതിൽ തകർക്കുന്ന മുഖം മൂടി ധരിച്ചയാളെയാണ് കണ്ടത്.

ബഹളം വച്ച സുരേന്ദ്രനെ മോഷ്ടാവ് അക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ ഓടിയെത്തുന്നതിനിടെ മോഷ്ടാവ് ഓടി മറഞ്ഞു. പരിക്കേറ്റ സുരേന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടി.

വിവരമറിഞ്ഞെത്തിയ പാനൂർ പൊലീസ് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. സുരേന്ദ്രന് ഇന്ന് ബാങ്കിൽ നിന്നും വീടുപണിക്കാവശ്യമായ പണം പിൻവലിക്കാനുണ്ടായിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ പിൻവലിക്കാനായിരുന്നില്ല. ഈ തുക ലക്ഷ്യമിട്ടാകാം മോഷ്ടാവെത്തിയതെന്നാണ് പൊലീസിൻ്റെ കണക്കുകൂട്ടൽ. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141376/the-head-of-the-household-was-injured-in-the-attack-of-the-thief-in-panoor-pathipalampolice-have-started-investigation-focusing-on-cc-tvs)