---
title: "# investigation  | പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ  അന്വേഷണം ഊർജിതം ; പ്രതികളുടെ വീടുകളിൽ റെയ്ഡ്"
english_title: "In the #incident of #BJP #worker being cut in Panur, the #investigation is #intensified;Raid the #houses of the #accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141365/in-the-incident-of-bjp-worker-being-cut-in-panur-the-investigation-is-intensifiedraid-the-houses-of-the-accused"
published_at: "2023-08-23T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6386f65fc6_Untitled-1_copy.jpg"
keywords: []
---

# # investigation  | പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ  അന്വേഷണം ഊർജിതം ; പ്രതികളുടെ വീടുകളിൽ റെയ്ഡ്

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതം. പത്തായക്കുന്നിലെ ഇരുമ്പൻ സജീവൻ എന്ന സജീവന് ആണ് ബുധനാഴ്ച ഉച്ചയോടെ വെട്ടേറ്റത്.

## Article Content

പാനൂർ : പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതം. പത്തായക്കുന്നിലെ ഇരുമ്പൻ സജീവൻ എന്ന സജീവന് ആണ് ബുധനാഴ്ച ഉച്ചയോടെ വെട്ടേറ്റത്.

വള്ള്യായി കുന്നിലെ ക്വാറിയിൽ ലോറിയിൽ വിശ്രമിക്കുകയായിരുന്ന സജീവനെ ഓട്ടോയിൽ എത്തിയ ബിജു എന്ന മുത്തുവിൻ്റെ നേതൃത്വത്തിൽ അക്രമിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ സജീവനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. പ്രതികൾ ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141365/in-the-incident-of-bjp-worker-being-cut-in-panur-the-investigation-is-intensifiedraid-the-houses-of-the-accused)