---
title: "#panoor | പാനൂരിൽ പൂവിരിയിച്ച് സൗപർണിക കുടുംബശ്രീ ; ചെണ്ടുമല്ലി കൃഷിയിൽ നൂറ് മേനി"
english_title: "#Souparnika #Kudumbashree #Chendumalli #harvesting at #Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141078/souparnika-kudumbashree-chendumalli-harvesting-at-panoor"
published_at: "2023-08-22T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4ac819fdd6_Untitled-1_copy.jpg"
keywords: []
---

# #panoor | പാനൂരിൽ പൂവിരിയിച്ച് സൗപർണിക കുടുംബശ്രീ ; ചെണ്ടുമല്ലി കൃഷിയിൽ നൂറ് മേനി

> **Lead Summary:** **പാനൂര്‍:** ഓണത്തിന് പൂക്കളം ഒരുക്കാൻ ഇനി പൂവ് തേടി അലയേണ്ട.... പാനൂർ നഗരസഭയുടെ 2023_2024 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് സോണുകളിലായി ഏഴോളം ഗ്രൂപ്പുകൾ ഒരു കൊട്ട പൂവ് എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നട്ടും നനച്ചും വളർത്തിയ ചെണ്ടുമല്ലിപ്പാടം പൂത്തുലഞ്ഞു.

## Article Content

**പാനൂര്‍:** ഓണത്തിന് പൂക്കളം ഒരുക്കാൻ ഇനി പൂവ് തേടി അലയേണ്ട.... പാനൂർ നഗരസഭയുടെ 2023_2024 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് സോണുകളിലായി ഏഴോളം ഗ്രൂപ്പുകൾ ഒരു കൊട്ട പൂവ് എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നട്ടും നനച്ചും വളർത്തിയ ചെണ്ടുമല്ലിപ്പാടം പൂത്തുലഞ്ഞു.

പാനൂർ സൗപർണ്ണിക കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന പുഷ്പ്പകൃഷി വിളവെടുപ്പ് നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർപെഴ്സൻ പ്രീത അശോക് അധ്യക്ഷത വഹിച്ചു.വാർഡ് കൗണ്സിലർ എം രത്‌നാകരൻ,ടി ടി രാജൻ,കൃഷി ഓഫീസർ ഇ.നദീറ,കാർത്തിക എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141078/souparnika-kudumbashree-chendumalli-harvesting-at-panoor)