---
title: "#Thalasserycourt  |   16കാരൻ  ബൈക്ക് ഓടിച്ചു ; ചൊക്ലി സ്വദേശിനിയായ  മാതാവിന്  30,000 രൂപ പിഴ വിധിച്ച്  തലശേരി കോടതി"
english_title: "16-year-old rode a bike,The Thalassery court sentenced the mother, a resident of Chokli, to pay a fine of Rs 30,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140960/16-year-old-rode-a-bikethe-thalassery-court-sentenced-the-mother-a-resident-of-chokli-to-pay-a-fine-of-rs-30000"
published_at: "2023-08-22T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e44cf285adf_Untitled-7_copy.jpg"
keywords: []
---

# #Thalasserycourt  |   16കാരൻ  ബൈക്ക് ഓടിച്ചു ; ചൊക്ലി സ്വദേശിനിയായ  മാതാവിന്  30,000 രൂപ പിഴ വിധിച്ച്  തലശേരി കോടതി

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ചൊക്ലി കവിയൂർ സ്വദേശിനി റംഷിനയാണ് പിഴ അടച്ചത്. പ്രതി കൈവശക്കാരിയായ മോട്ടോർസൈക്കിൾ മാഹി ജെ എൻ എച്ച് എസ് സ്കൂൾ വിദ്യാർത്ഥിയായ 16 വയസ്സുകാരന് ഓടിക്കാൻ കൊടുത്ത തായിരുന്നു.

## Article Content

**തലശ്ശേരി: ** തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ചൊക്ലി കവിയൂർ സ്വദേശിനി റംഷിനയാണ് പിഴ അടച്ചത്. പ്രതി കൈവശക്കാരിയായ മോട്ടോർസൈക്കിൾ മാഹി ജെ എൻ എച്ച് എസ് സ്കൂൾ വിദ്യാർത്ഥിയായ 16 വയസ്സുകാരന് ഓടിക്കാൻ കൊടുത്ത തായിരുന്നു.

മനുഷ്യജീവന് അപകടം ഉണ്ടാക്കിയേക്കാം എന്ന അറിവോടെയാണ് വാഹനം ഓടിക്കാൻ നൽകിയത് എന്ന ശിക്ഷാർഹമായ കുറ്റത്തിനാണ് കോടതി പിഴ ഉത്തരവിട്ടത്. ഏപ്രിൽ മൂന്നിന് കവിയൂർ പെരിങ്ങാടി റോഡിൽ അപകടകരമായി കുട്ടി ഓടിച്ചു വന്ന മോട്ടോർ സൈക്കിൾ എസ് ഐ സവ്വ്യസാചി നിർത്താൻ അവശ്യപെട്ടു.

കൈ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വണ്ടിയുടെ നമ്പർ മനസ്സിലാക്കി അന്വേഷിച്ചതിൽ ആർസി ഉടമസ്ഥൻ ജീവിച്ചിരിപ്പില്ലെന്നും, വാഹനം കൈവശം വെച്ച് കുട്ടിക്ക് ഓടിക്കാൻ നൽകിയത് റംഷീന ആണെന്നും കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിനാണ് ചൊക്ലി പോലീസ് ഇൻസ്‌പെക്ടർ സി. ഷാജുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ സവ്വ്യസാചി കേസെടുത്തു കുറ്റപത്രം നൽകിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140960/16-year-old-rode-a-bikethe-thalassery-court-sentenced-the-mother-a-resident-of-chokli-to-pay-a-fine-of-rs-30000)