---
title: "#Congress  |  കൊളവല്ലൂരിൽ  വില്ലേജ്  ഓഫീസറില്ല ; കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി."
english_title: "There is no #village #officer in Kovallur, #Congress #staged a #protest dharna."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140752/there-is-no-village-officer-in-kovallur-congress-staged-a-protest-dharna"
published_at: "2023-08-21T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e337b040edd_Untitled-1_copy.jpg"
keywords: []
---

# #Congress  |  കൊളവല്ലൂരിൽ  വില്ലേജ്  ഓഫീസറില്ല ; കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി.

> **Lead Summary:** **കൊളവല്ലൂർ: ** സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാതെ പൊതുജനങ്ങളെ ദ്രോഹിക്കുന്ന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കുന്നോത്ത്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

## Article Content

**കൊളവല്ലൂർ: ** സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാതെ പൊതുജനങ്ങളെ ദ്രോഹിക്കുന്ന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കുന്നോത്ത്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടരി കെ.പി.സാജു ഉത്ഘാടനം ചെയ്തു. സി. പുരുഷു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ചന്ദ്രൻ, കെ.പി.ശ്രീവത്സൻ, കെ.സി. ബിന്ദു, പ്രജീഷ്. പി.പി. അശോകൻ.പി, കെ.സി. നാണു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140752/there-is-no-village-officer-in-kovallur-congress-staged-a-protest-dharna)