---
title: "#sleepingpills |   പെരിങ്ങത്തൂരിൽ പ്രധാനധ്യാപകൻ  ക്ലാസ് മുറിയിൽ  ഉറക്ക ഗുളിക കഴിച്ച്  അവശനിലയിൽ ; ചൊക്ലി എസ്.ഐയുടെ  സമയോചിത ഇടപെടൽ അധ്യാപകന് തുണയായി."
english_title: "In #Peringathur, the head #teacher is paralyzed after taking #sleeping pills in the #classroom, #Timely #intervention of# Chokli #SI #helped the #teacher."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140723/in-peringathur-the-head-teacher-is-paralyzed-after-taking-sleeping-pills-in-the-classroom-timely-intervention-of-chokli-si-helped-the-teacher"
published_at: "2023-08-21T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e31e71d5cb4_Untitled-1_copy.jpg"
keywords: []
---

# #sleepingpills |   പെരിങ്ങത്തൂരിൽ പ്രധാനധ്യാപകൻ  ക്ലാസ് മുറിയിൽ  ഉറക്ക ഗുളിക കഴിച്ച്  അവശനിലയിൽ ; ചൊക്ലി എസ്.ഐയുടെ  സമയോചിത ഇടപെടൽ അധ്യാപകന് തുണയായി.

> **Lead Summary:** **പെരിങ്ങത്തൂർ:** പെരിങ്ങത്തൂരിൽ പ്രധാനധ്യാപകൻ ക്ലാസ് മുറിയിൽ ഉറക്ക ഗുളിക കഴിച്ച് അവശനിലയിൽ ; ചൊക്ലി എസ്.ഐയുടെ സമയോചിത ഇടപെടൽ അധ്യാപകന് തുണയായി. പെരിങ്ങത്തൂർ മുസ്ലിം എൽ പി സ്കൂളിലെ പ്രധാനധ്യാപകൻ പി. ബിജോയിയെ ആണ് ക്ലാസ് മുറിയിൽ അവശനിലയിൽ കണ്ടത്.

## Article Content

**പെരിങ്ങത്തൂർ:** പെരിങ്ങത്തൂരിൽ പ്രധാനധ്യാപകൻ ക്ലാസ് മുറിയിൽ ഉറക്ക ഗുളിക കഴിച്ച് അവശനിലയിൽ ; ചൊക്ലി എസ്.ഐയുടെ സമയോചിത ഇടപെടൽ അധ്യാപകന് തുണയായി. പെരിങ്ങത്തൂർ മുസ്ലിം എൽ പി സ്കൂളിലെ പ്രധാനധ്യാപകൻ പി. ബിജോയിയെ ആണ് ക്ലാസ് മുറിയിൽ അവശനിലയിൽ കണ്ടത്.

ഉറക്കഗുളികകൾ കഴിച്ചതായി സുഹൃത്തിന് മൊബൈലിൽ മെസേജയക്കുകയും ചെയ്തിരുന്നു. ഉടൻ സുഹൃത്ത് ചൊക്ലി എസ് ഐ ഷമീലിന് വിവരം കൈമാറുകയായിരുന്നു. എസ്.ഐയുടെ നേതൃത്വത്തിൽ കുതിച്ചെത്തിയ പൊലീസ് അവശനിലയിലായ പ്രധാന അധ്യാപകനെ ഉടൻ തന്നെ ചൊക്ലി മെഡിക്കൽ സെൻ്ററിലെത്തിക്കുകയായിരുന്നു. മയക്കത്തിൽ തുടരുന്നതിനാൽ പൊലിസിന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.

അതേ സമയം സ്കൂൾ മാനേജ്മെൻറുമായ തർക്കങ്ങൾ നിലനിൽക്കുന്നതായി സൂചനകളുണ്ട്. വളണ്ടിയർ റിട്ടയർമെൻ്റ് എടുക്കുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞതായും വിവരങ്ങളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140723/in-peringathur-the-head-teacher-is-paralyzed-after-taking-sleeping-pills-in-the-classroom-timely-intervention-of-chokli-si-helped-the-teacher)