---
title: "#Kozhikode | ക​ടം വാ​ങ്ങി​യ 500 രൂ​പ​യെ ചൊ​ല്ലി ത​ര്‍​ക്കം ; കോഴിക്കോട് രണ്ട് ബ​സ് ജീവന​ക്കാ​ര്‍​ക്ക് കു​ത്തേ​റ്റു"
english_title: "#Argument over 500 rupees# borrowed,Two# bus workers were #stabbed in# Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140708/argument-over-500-rupees-borrowedtwo-bus-workers-were-stabbed-in-kozhikode"
published_at: "2023-08-21T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3106436d01_Untitled-3_copy.jpg"
keywords: []
---

# #Kozhikode | ക​ടം വാ​ങ്ങി​യ 500 രൂ​പ​യെ ചൊ​ല്ലി ത​ര്‍​ക്കം ; കോഴിക്കോട് രണ്ട് ബ​സ് ജീവന​ക്കാ​ര്‍​ക്ക് കു​ത്തേ​റ്റു

> **Lead Summary:** **കോഴിക്കോട്:** ക​ടം വാ​ങ്ങി​യ 500 രൂ​പ​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് കു​ത്തേ​റ്റു. ബ​സ് ജീ​വ​ന​ക്കാ​രാ​യ ഷി​ജാ​ദ്, ഷി​ജി​ത്ത് എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

## Article Content

**കോഴിക്കോട്:** ക​ടം വാ​ങ്ങി​യ 500 രൂ​പ​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് കു​ത്തേ​റ്റു. ബ​സ് ജീ​വ​ന​ക്കാ​രാ​യ ഷി​ജാ​ദ്, ഷി​ജി​ത്ത് എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​രു​വ​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​ബി​ലേ​ഷ്, മ​നേ​ഷ്, ശ​ര​ത്‌​ലാ​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി കി​നാ​ലൂ​രി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

പ​ണം വാ​ങ്ങി​യ​തി​നേ ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണി​ല്‍ ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ഒ​രാ​ള്‍ ഫോ​ണി​ലൂ​ടെ അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​ത് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ബ​സ് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140708/argument-over-500-rupees-borrowedtwo-bus-workers-were-stabbed-in-kozhikode)