---
title: "#cpm   | സി പി എം പ്രവർത്തകനെതിരെ നല്ലനടപ്പ് ; മൊകേരി  പാത്തിപ്പാലത്ത് പൊലീസിനെതിരെ പ്രതിഷേധം"
english_title: "#Action against #CPM #worker# Protest against #police in #Mokeri #Pathipalam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140602/action-against-cpm-worker-protest-against-police-in-mokeri-pathipalam"
published_at: "2023-08-20T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e25565cbb1e_Untitled-1_copy.jpg"
keywords: []
---

# #cpm   | സി പി എം പ്രവർത്തകനെതിരെ നല്ലനടപ്പ് ; മൊകേരി  പാത്തിപ്പാലത്ത് പൊലീസിനെതിരെ പ്രതിഷേധം

> **Lead Summary:** **ചമ്പാട്:** ചമ്പാട് സി പി എം പ്രവർത്തകനെതിരെ കാപ്പ ചുമത്തിയതിൻ്റെ അലയൊലികൾ കെട്ടടങ്ങും മുമ്പ് മൊകേരി പാത്തിപ്പാലത്തും പൊലിസിനെതിരെ പ്രതിഷേധം.

## Article Content

**ചമ്പാട്:** ചമ്പാട് സി പി എം പ്രവർത്തകനെതിരെ കാപ്പ ചുമത്തിയതിൻ്റെ അലയൊലികൾ കെട്ടടങ്ങും മുമ്പ് മൊകേരി പാത്തിപ്പാലത്തും പൊലിസിനെതിരെ പ്രതിഷേധം.

ബാലസംഘം വില്ലേജ് സെക്രട്ടറിയും, ഡിവൈഎഫ്ഐ മൊകേരി ഈസ്റ്റ് മേഖലാ കമ്മിറ്റി അംഗവുമായ വിധു കൃഷ്ണക്ക് എതിരെ 107 വകുപ്പ് ചുമത്തിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പാനൂർ പൊലീസിനെതിരെ തെരുവിലിറങ്ങിയത്.

പാത്തിപ്പാലം കേന്ദ്രീകരിച്ച് പൊലീസിനെതിരെ രൂക്ഷമായ പ്രതിഷേധ മുദ്രാവാക്യം വിളികളാണ് ഉയർന്നത്. കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് മേലെ ചമ്പാട് കേന്ദ്രീകരിച്ചും ഇത്തരത്തിൽ പ്രതിഷേധം നടന്നിരുന്നു.

സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി രാഗേഷിനെ കേസിൽപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് സ്ത്രീകളും, കുട്ടികളുമടക്കമുള്ളവർ അന്ന് തെരുവിലിറങ്ങിയത്. എന്നാൽ പൊലീസ് സ്വീകരിക്കുന്ന നടപടികളിൽ ഒരപ്പീലും സ്വീകരിക്കേണ്ടെന്നും, അതൊരു കീഴ് വഴക്കമായേക്കാമെന്നുമുള്ള കർശന നിർദ്ദേശമാണ് ജില്ലാ ഭരണകൂടത്തിന് സംസ്ഥാന തലത്തിൽ ലഭിച്ചിരിക്കുന്നതത്രെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140602/action-against-cpm-worker-protest-against-police-in-mokeri-pathipalam)