---
title: " #accident|   ചൊക്ലി പള്ളിക്കുനിയിൽ ലോറി തട്ടി മരക്കൊമ്പ് വീണ് കാറിലുണ്ടായ 10 വയസുകാരന് പരിക്ക് ; പരിക്കേറ്റത് ഏറാമല സ്വദേശി ഷഫീന്"
english_title: "A 10-year-old boy was #injured when a #lorry hit a tree branch in #Chokli Pallikuni Shafin, a #resident of #Eramala, was #injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140583/a-10-year-old-boy-was-injured-when-a-lorry-hit-a-tree-branch-in-chokli-pallikunishafin-a-resident-of-eramala-was-injured"
published_at: "2023-08-20T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2382e9e90f_Untitled-1_copy.jpg"
keywords: []
---

#  #accident|   ചൊക്ലി പള്ളിക്കുനിയിൽ ലോറി തട്ടി മരക്കൊമ്പ് വീണ് കാറിലുണ്ടായ 10 വയസുകാരന് പരിക്ക് ; പരിക്കേറ്റത് ഏറാമല സ്വദേശി ഷഫീന്

> **Lead Summary:** **ചൊക്ലി: ** ചൊക്ലി പള്ളിക്കുനിയിൽ മരക്കൊമ്പ് പൊട്ടിവീണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്ക്. മോന്താൽ മുതൽ പള്ളിക്കുനി വരെ നടന്ന ഗണേശോത്സവ ഘോഷയാത്രയുടെ പിറകിലുണ്ടായ ലോറി കടന്നു പോകുന്നതിനിടെ മുകൾ ഭാഗം തട്ടി മരക്കൊമ്പ് എതിർവശത്തു നിന്നും വരികയായിരുന്ന കാറിന് മുകളിൽ പതിക്കുകയായിരുന്നു.

## Article Content

**ചൊക്ലി: ** ചൊക്ലി പള്ളിക്കുനിയിൽ മരക്കൊമ്പ് പൊട്ടിവീണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്ക്. മോന്താൽ മുതൽ പള്ളിക്കുനി വരെ നടന്ന ഗണേശോത്സവ ഘോഷയാത്രയുടെ പിറകിലുണ്ടായ ലോറി കടന്നു പോകുന്നതിനിടെ മുകൾ ഭാഗം തട്ടി മരക്കൊമ്പ് എതിർവശത്തു നിന്നും വരികയായിരുന്ന കാറിന് മുകളിൽ പതിക്കുകയായിരുന്നു.

കാറിൻ്റെ പിന്നിലുണ്ടായിരുന്ന ഏറാമല സ്വദേശി 10 വയസുകാരൻ ഷഫീനാണ് പരിക്കേറ്റത്. ചുമലിന് സാരമായി പരിക്കേറ്റു. കണ്ണൂർ എയർപോർട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു കുടുംബം. ലോറി കോഴിക്കോടേക്ക് പോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140583/a-10-year-old-boy-was-injured-when-a-lorry-hit-a-tree-branch-in-chokli-pallikunishafin-a-resident-of-eramala-was-injured)