---
title: "#arrest |   കോഴിക്കോട് ടിടിഇക്കു നേരെ വീണ്ടും അക്രമം ; പ്രതി പിടിയിൽ"
english_title: "#Again #violence #against #Kozhikode# TTE,#Accused in# custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140481/again-violence-against-kozhikode-tteaccused-in-custody"
published_at: "2023-08-20T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1d08c859ab_Untitled-1_copy.jpg"
keywords: []
---

# #arrest |   കോഴിക്കോട് ടിടിഇക്കു നേരെ വീണ്ടും അക്രമം ; പ്രതി പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്.

## Article Content

**കോഴിക്കോട്: **ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോളാണ് ആക്രമണം ഉണ്ടായത്.

പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടി. മദ്യ ലഹരിയിൽ ആയിരുന്ന അക്രമി കത്തി വീശിയതായി ആർപി എഫ് സംഘം പറയുന്നു. പ്രതി ബിജുകുമാർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഇന്നലെയും ടിടിഇക്ക് നേരെ ട്രെയിനിൽ ആക്രമണമുണ്ടായി. വനിതാ ടിടിഇയെ യാത്രക്കാരൻ മ‍ർദ്ദിക്കുകയായിരുന്നു. ടി ടി ഇ രജിതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140481/again-violence-against-kozhikode-tteaccused-in-custody)