---
title: "#nss |   പഴയ പേപ്പർ വിറ്റ് പണം കണ്ടെത്തി, വള്ള്യായിലെ സരോജിനിക്ക് സ്നേഹവീടൊരുക്കി മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് ; താക്കോൽ കൈമാറി പ്രമുഖ വ്യവസായി സൈനുൽ ആബിദീൻ"
english_title: "#NSS unit of #Mokeri Rajiv Gandhi HSS,# raised #money by #selling old #paper and# built a love #house for #Sarojini at #Vallya #Prominent# businessman# Zainul Abideen #handed #over the keys"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140441/nss-unit-of-mokeri-rajiv-gandhi-hss-raised-money-by-selling-old-paper-and-built-a-love-house-for-sarojini-at-vallya-prominent-businessman-zainul-abideen-handed-over-the-keys"
published_at: "2023-08-20T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1b5a96d37b_Untitled-3_copy.jpg"
keywords: []
---

# #nss |   പഴയ പേപ്പർ വിറ്റ് പണം കണ്ടെത്തി, വള്ള്യായിലെ സരോജിനിക്ക് സ്നേഹവീടൊരുക്കി മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് ; താക്കോൽ കൈമാറി പ്രമുഖ വ്യവസായി സൈനുൽ ആബിദീൻ

> **Lead Summary:** **മൊകേരി: ** മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം നടന്നു. പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് എംഡിയുമായ സൈനുൽ ആബിദീൻ താക്കോൽദാനവും, സ്വാമി ആത്മബോധ തപസ്വി ദീപജ്വലനവും നടത്തി.

## Article Content

**മൊകേരി: ** മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം നടന്നു. പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് എംഡിയുമായ സൈനുൽ ആബിദീൻ താക്കോൽദാനവും, സ്വാമി ആത്മബോധ തപസ്വി ദീപജ്വലനവും നടത്തി.

എൻ.എസ്.എസ്.വിദ്യാർഥികൾ വീടുകൾ കയറി സംഘടിപ്പിച്ച പേപ്പർ ചലഞ്ചിലൂടെയാണ് പ്രധാനമായും നിർമാണ ഫണ്ട് കണ്ടെത്തിയത്. ആയിരം കിലോയിലേറെ പഴയ പത്രം സംഘടിപ്പിച്ച് വളന്റിയർമാർ വിൽപന നടത്തി.

രണ്ട് വർഷമായി വീടിൻ്റെ പ്രവർ ത്തനം തുടങ്ങിയിട്ട്. സ്വന്തമായി വീടില്ലാത്ത വള്ള്യായിലെ എത്തും താഴെ സരോജിനിയുടെ കുടുംബ ത്തിനാണ് വീട്. ഏഴു ലക്ഷത്തോളം രൂപ ചെലവായി.

നാട്ടുകാർ നിർമാണ കമ്മറ്റി രൂപവത്കരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.രാഘവൻ, പ്രിൻസിപ്പൽ കെ.അനിൽകുമാർ, പ്രധാനധ്യാപകൻ സി.പി സുധീന്ദ്രൻ, പി ടി എ പ്രസി. ജി.വി രാകേശ്, കെ.കൃഷ്ണൻ, ബി. കൈലാസ്, സജീവ് ഒതയോത്ത്, കെ.പി അജിത്ത് കുമാർ, എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവരടക്കം ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140441/nss-unit-of-mokeri-rajiv-gandhi-hss-raised-money-by-selling-old-paper-and-built-a-love-house-for-sarojini-at-vallya-prominent-businessman-zainul-abideen-handed-over-the-keys)