---
title: "#arrest|  കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകൻ പിടിയിൽ"
english_title: "#Minor girl #molested in# Kozhikode Young #director #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140355/minor-girl-molested-in-kozhikode-young-director-arrested"
published_at: "2023-08-19T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0eca801450_download.jpg"
keywords: []
---

# #arrest|  കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകൻ പിടിയിൽ

> **Lead Summary:** **കോഴിക്കോട് : ** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സംവിധായകൻ കൊയിലാണ്ടിയിൽ പിടിയിൽ. ബൈനറി സിനിമയുടെ സംവിധായകനായ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെയാണ് പൊലീസ് പിടികൂടിയത്.

## Article Content

**കോഴിക്കോട് : ** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സംവിധായകൻ കൊയിലാണ്ടിയിൽ പിടിയിൽ. ബൈനറി സിനിമയുടെ സംവിധായകനായ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെയാണ് പൊലീസ് പിടികൂടിയത്.

സിനിമയിൽ ചാൻസ് നൽകാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഡി.വൈ.എസ്.പി.ഹരിപ്രസാദിന് ലഭിച്ച പരാതിയെ തുടർന്ന് കൊയിലാണ്ടി സി.ഐ എം.വി.ബിജു, എസ്.ഐ വി. അനീഷ്, എ.എസ്.ഐ.മാരായ വിനീഷ്, കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

ഇയാൾ ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസ സ്ഥലത്ത് നിന്നും പൊലീസിനെ കണ്ട് ഓടിയപ്പോൾ പൊലീസ് ഇയാളെ അതിസാഹസികമായി കിഴ്‌പ്പെടുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140355/minor-girl-molested-in-kozhikode-young-director-arrested)