---
title: "#bypass |   വടക്കൻ മലബാറിൻ്റെ യാത്രക്കിനി സുവർണ വേഗം ; തലശേരി - മാഹി ബൈപ്പാസ് നവംബർ 30നകം പൂർത്തിയാകുമെന്ന് സ്പീക്കറുടെ ഉറപ്പ്"
english_title: "#Golden #speed for the #journey of North #Malabar #Speaker's #assurance that #Thalassery-#Mahi# bypass will be #completed by #November 30"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140073/golden-speed-for-the-journey-of-north-malabar-speakers-assurance-that-thalassery-mahi-bypass-will-be-completed-by-november-30"
published_at: "2023-08-18T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df95b72cb8b_Untitled-1_copy.jpg"
keywords: []
---

# #bypass |   വടക്കൻ മലബാറിൻ്റെ യാത്രക്കിനി സുവർണ വേഗം ; തലശേരി - മാഹി ബൈപ്പാസ് നവംബർ 30നകം പൂർത്തിയാകുമെന്ന് സ്പീക്കറുടെ ഉറപ്പ്

> **Lead Summary:** **തലശേരി: ** മലബാറിൻ്റെ യാത്രക്ക് കുതിപ്പേകി തലശേരിക്കാരുടെ ചിരകാല സ്വപ്നമായ തലശേരി - മാഹി ബൈപ്പാസ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മൂന്ന് മാസത്തിനകം മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുമെന്ന് സ്ഥലം എം എൽ എ യും സ്പീക്കറുമായ അഡ്വ. എ.എൻ ഷംസീർ ഉറപ്പു നൽകി.

## Article Content

**തലശേരി: ** മലബാറിൻ്റെ യാത്രക്ക് കുതിപ്പേകി തലശേരിക്കാരുടെ ചിരകാല സ്വപ്നമായ തലശേരി - മാഹി ബൈപ്പാസ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മൂന്ന് മാസത്തിനകം മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുമെന്ന് സ്ഥലം എം എൽ എ യും സ്പീക്കറുമായ അഡ്വ. എ.എൻ ഷംസീർ ഉറപ്പു നൽകി.

മാഹി റെയിൽവെ ഓവർ ബ്രിഡ്ജടക്കം പണി നടക്കുന്ന സ്ഥലങ്ങൾ സ്പീക്കറും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ആകെയുള്ള 42 കേഡറുകളിൽ 44 കേഡറുകളാണ് റയിൽവെക്ക് കുറുകെയുള്ളത്.

അതിൽ 7 കേഡറുകൾ സ്ഥലത്തെത്തി. അവയുടെ ഇൻജക്ഷൻ പ്രവർത്തികൾ ആരംഭിച്ചു. ബാക്കിയുള്ള 7 എണ്ണം അടുത്താഴ്ചയെത്തും. ദേശീയപാതാ വിഭാഗം എഞ്ചിനീയർ അശുതോഷ്, പ്രൊജക്ട് കൺസൾട്ടൻ്റ് നായിഡു, മറ്റ് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ, കരാർ ഏറ്റെടുത്ത ഇ.കെ.കെ കമ്പിനി ജീവനക്കാരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140073/golden-speed-for-the-journey-of-north-malabar-speakers-assurance-that-thalassery-mahi-bypass-will-be-completed-by-november-30)